Tuesday, August 20, 2019 Last Updated 9 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച അവബോധം അനിവാര്യം: മന്ത്രി എ.സി. മൊയ്‌തീന്‍

uploads/news/2019/07/323275/k1.jpg

കൊല്ലം: കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളില്‍ അവബോധം സൃഷ്‌ടിക്കേണ്ടത്‌ അനിവാര്യമാണെന്ന്‌ മന്ത്രി എ.സി. മൊയ്‌തീന്‍. കൊല്ലം കോര്‍പറേഷനിലെ കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതി പരിഹാര അദാലത്ത്‌ സി. കേശവന്‍ സ്‌മാരക ടൗണ്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി ഗൃഹനിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും ലളിതമായി വിനിമയം ചെയ്യുന്ന കൈപ്പുസ്‌തകം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ തയാറാക്കി ജനങ്ങളില്‍ എത്തിക്കും. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കാനായിട്ടാണ്‌ അദാലത്തുകള്‍ നടത്തുന്നത്‌.
കെട്ടിട നിര്‍മാണ അനുമതിക്കോ ഉടമസ്‌ഥാവകാശത്തിനോ വരുന്ന ആളുകളോട്‌ നിയമപരമായ തെറ്റുകള്‍ പറഞ്ഞു മനസിലാക്കുന്നതില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്ക്‌ വീഴ്‌ച സംഭവിക്കുന്നുണ്ട്‌. ഉദ്യോഗസ്‌ഥരില്‍ മഹാഭൂരിപക്ഷവും നിയമത്തെ ജനങ്ങള്‍ക്ക്‌ അനുകൂലമായി വ്യാഖ്യാനിക്കുന്നവരാണ്‌. എന്നാല്‍ വ്യത്യസ്‌തമായ സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്‌ഥരും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളില്‍ ഉണ്ട്‌.
അത്തരം ആളുകള്‍ വഴി ഉണ്ടാകുന്ന കാലതാമസം അക്ഷന്തവ്യമായ തെറ്റാണ്‌. വന്‍കിടക്കാരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരം കൊടുക്കാനുള്ള വേദിയല്ല അദാലത്തെന്നും മന്ത്രി പറഞ്ഞു.
മേയര്‍ വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം.എല്‍.എമാരായ എം. നൗഷാദ്‌, എന്‍. വിജയന്‍പിള്ള, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടി.കെ. ജോസ്‌, നഗരകാര്യ വകുപ്പ്‌ ഡയറക്‌ടര്‍ ആര്‍. ഗിരിജ, കലക്‌ടര്‍ ബി. അബ്‌ദുള്‍ നാസര്‍, ചീഫ്‌ ടൗണ്‍ പ്ലാനര്‍ കെ.എസ്‌. ഗിരിജ, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW