Tuesday, August 20, 2019 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

ബാങ്ക്‌ ദേശസാല്‍ക്കരണം സാമ്പത്തിക രംഗത്ത്‌ മാറ്റം വരുത്തി: സി.വി. പത്മരാജന്‍

കൊല്ലം: സാധാരണക്കാരനു ബാങ്കിന്റെ ഉള്ളിലേക്ക്‌ കടന്ന്‌ ചെല്ലുവാന്‍ അവസരം കിട്ടിയതിലൂടെ അക്കൗണ്ട്‌ തുറക്കുവാനും വായ്‌പ ലഭിക്കുവാനുമുള്ള സാഹചര്യം ഉണ്ടായത്‌ ഇന്ദിരാഗാന്ധി ബാങ്ക്‌ ദേശസാല്‍കരണം നടത്തിയത്‌ കൊണ്ടാണെന്ന്‌ കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ സി.വി. പത്മരാജന്‍ പറഞ്ഞു.
ബാങ്ക്‌ ദേശസാല്‍കരണത്തിന്റെ അമ്പതാം വാര്‍ഷികം പ്രമാണിച്ച്‌ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി നടത്തിയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 50 കോടിയില്‍പരം ആസ്‌തിയുള്ള ബാങ്കുകളെ പൊതുമേഖലയില്‍ എത്തിച്ചതോടെ കാര്‍ഷിക രംഗത്തും പൊതുരംഗത്തും വായ്‌പകള്‍ ഉദാരമാക്കുവാനും ഇന്ത്യന്‍ സാമ്പത്തിക രംഗത്ത്‌ വിസ്‌മയകരമായ മാറ്റം വരുത്തുവാനും കഴിഞ്ഞുവെന്നും പത്മരാജന്‍ പറഞ്ഞു.
ഡി.സി്‌സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ അധ്യക്ഷത വഹിച്ചു. പ്രഫ. മേരി ജോര്‍ജ്‌ വിഷയം അവതരിപ്പിച്ചു.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW