Tuesday, August 20, 2019 Last Updated 13 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

എ. ഐ. എസ്‌. എഫ്‌ . കൊല്ലം ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ കൊടി ഉയരും

കൊല്ലം: രണ്ടു നാള്‍ നീണ്ടുനില്‍ക്കുന്ന എ ഐ എസ്‌ എഫ്‌ കൊല്ലം ജില്ലാ സമ്മേളനത്തിന്‌ ഇന്ന്‌ പാരിപ്പള്ളിയില്‍ തുടക്കമാകും .രാവിലെ 9 മണിക്ക്‌എ ഐ എസ്‌ എഫ്‌ കൊല്ലം ജില്ലാ പ്രസിഡന്റ്‌ സുരാജ്‌ എസ്‌ പിള്ള സമ്മേളനത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തും. തുടര്‍ന്ന്‌ ആര്‍ അമല്‍രാജ്‌ നഗറില്‍ പ്രിന്‍സ്‌ (ആഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം എ ഐ എസ്‌ എഫ്‌ സംസ്‌ഥാന സെക്രട്ടറി ശുഭേഷ്‌ സുധാകരന്‍ ഉദ്‌ഘാടനം ചെയ്യും .
സംഘാടകസമിതി ചെയര്‍മാന്‍ ജി എസ്‌ ജയലാല്‍ എംഎല്‍എ സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ ശ്രീകുമാര്‍ പാരിപ്പള്ളി കൃതജ്‌ഞതയും രേഖപ്പെടുത്തും. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം എന്‍ അനിരുദ്ധന്‍ എക്‌സ് എംഎല്‍എ, എ ഐ എസ്‌ എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ജെ അരുണ്‍ ബാബു , എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ജി ബാബു, എ ഐ വൈ എഫ്‌ ജില്ലാ സെക്രട്ടറി ജഗത്‌ ജീവന്‍ ലാലി ,സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം എ മുസ്‌തഫ എന്നിവര്‍ പ്രതിനിധി സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു സംസാരിക്കും .
തുടര്‍ന്ന്‌ എ ഐ എസ്‌ എഫ്‌ ജില്ലാ സെക്രട്ടറി സന്ദീപ്‌ അര്‍ക്കന്നൂര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ്‌ സുരാജ്‌ എസ്‌ പിള്ള ഭാവി പ്രവര്‍ത്തന പരിപാടിയും അവതരിപ്പിക്കും .
വൈകിട്ട്‌ നാലുമണിക്ക്‌ ജി ശശി നഗറില്‍ നടക്കുന്ന പൂര്‍വ്വകാല നേതൃസംഗമം കേരള ഭക്ഷ്യ- സിവില്‍ സപ്ലൈസ്‌ വകുപ്പ്‌ മന്ത്രി പി. തിലോത്തമന്‍ ഉദ്‌ഘാടനം ചെയ്യും .
ജില്ലാ പ്രസിഡന്റ്‌ സുരാജ്‌ എസ്‌ പിള്ള അധ്യക്ഷത വഹിക്കും. സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ്‌ അംഗം കെ ആര്‍ ചന്ദ്രമോഹന്‍,എ ഐ എസ്‌ എഫ്‌ എേ ഐ വൈ എഫ്‌ ജില്ലാ പ്രസിഡന്റ്‌ വിനോദ്‌ കുമാര്‍ എന്നിവര്‍ അഭിവാദ്യം ചെയ്‌ത് സംസാരിക്കും . നാളെ രാവിലെ 9 മണിക്ക്‌ പ്രതിനിധിസമ്മേളനം തുടരും.
11മണിക്ക്‌ രോഹിത്‌ വെമുല നഗറില്‍ മതം മതനിരപേക്ഷത വിദ്യാഭ്യാസം എന്ന വിഷയത്തെ ആസ്‌പദമാക്കി നടക്കുന്ന സെമിനാര്‍ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. കേരള സര്‍വകലാശാല പ്രോ വൈസ്‌ ചാന്‍സലര്‍ ഡോ. പി അജയകുമാര്‍ വിഷയം അവതരണം നടത്തും.
എ ഐ വൈ എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ. ആര്‍ സജിലാല്‍ ,കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റംഗം ഡോ ആര്‍ ശ്രീലതാദേവി, എ ഐ എസ്‌ എഫ്‌ സംസ്‌ഥാന വൈസ്‌ പ്രസിഡന്റ്‌ രാഹുല്‍ രാജ്‌ എന്നിവര്‍ സംസാരിക്കും.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW