Tuesday, August 20, 2019 Last Updated 13 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണം;ഒരുക്കങ്ങള്‍ വിലയിരുത്തി

കൊല്ലം: കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണത്തിനായി തിരുമുല്ലവാരം, മുണ്ടയ്‌ക്കല്‍ പാപനാശനം, പരവൂര്‍ പനമൂട്‌ ക്ഷേത്രം, കാട്ടില്‍ മേക്കതില്‍ ക്ഷേത്രം, അഴീക്കല്‍ എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങള്‍ എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
മൂന്നു കേന്ദ്രങ്ങളിലും കുറ്റമറ്റ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ബലിതര്‍പ്പണ ദിവസങ്ങളില്‍ ടൂറിസം വകുപ്പ്‌ ലൈഫ്‌ ഗാര്‍ഡുമാരുടെ സേവനം ഉറപ്പാക്കും. വൈദ്യുതി വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ ഇലക്ര്‌ടിക്കല്‍ ഇന്‍സ്‌പെക്‌ടറുടെ സഹകരണത്തോടെ ഏര്‍പ്പെടുത്താന്‍ കൊല്ലം കോര്‍പറേഷന്‍, പരവൂര്‍ നഗരസഭ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ആവശ്യമായ മെഡിക്കല്‍ ടീമിന്റെയും ആംബുലന്‍സിന്റെയും സേവനം ലഭ്യമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ഫയര്‍ ഫോഴ്‌സിനും ആഹാര സാധനങ്ങളും പാനീയങ്ങളും പരിശോധിക്കാന്‍ അസിസ്‌റ്റന്റ്‌ ഫുഡ്‌ സേഫ്‌റ്റി കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.മുണ്ടയ്‌ക്കല്‍ പാപനാശനം റോഡ്‌ സഞ്ചാര യോഗ്യമാക്കുന്നതിന്‌ ഹാര്‍ബര്‍ എന്‍ജിനീയറിങ്‌ വകുപ്പിനെ ചുമതലപ്പെടുത്തി. ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി വെള്ളവും മറ്റ്‌ ആഹാര പദാര്‍ഥങ്ങളും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനും സ്‌റ്റീല്‍ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കാനും നിര്‍ദേശമുണ്ട്‌. ബലിതര്‍പ്പണത്തിന്‌ വരുന്നവരുടെ സൗകര്യാര്‍ത്ഥം കെ.എസ്‌.ആര്‍.ടി.സി. അധിക സര്‍വീസ്‌ ഏര്‍പ്പെടുത്തണം. വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‌ ആര്‍.ടി.ഒയെ ചുമതലപ്പെടുത്തി.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW