Tuesday, August 20, 2019 Last Updated 8 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

വയറിളക്ക രോഗ നിയന്ത്രണ പാനീയ ചികിത്സാ വാരാചരണം; ജില്ലാതല ഉദ്‌ഘാടനവും ബോധവല്‍ക്കരണ സെമിനാറും നടത്തി

uploads/news/2019/07/323268/k2.jpg

കണ്ണൂര്‍: ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വയറിളക്കരോഗനിയന്ത്രണ പാനീയചികിത്സാ വാരാചരണത്തിന്റെ ജില്ലാതല ഉദ്‌ഘാടനം ഇരിവേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വെച്ച്‌ എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം. സി മോഹനന്‍ നിര്‍വ്വഹിച്ചു. ചെമ്പിലോട്‌ ഗ്രാമപഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്‌ഥിരംസമിതി അധ്യക്ഷ സുനിത. സി. വി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. ടി രേഖ മുഖ്യപ്രഭാഷണം നടത്തി.
എടക്കാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്‌ഥിരംസമിതി അധ്യക്ഷന്‍ വി. ലക്ഷ്‌മണന്‍, ചെമ്പിലോട്‌ ഗ്രാമപഞ്ചായത്തംഗം അജിത. സി. കെ, ജില്ലാ എജുക്കേഷന്‍ ആന്റ്‌ മീഡിയാ ഓഫീസര്‍ കെ. എന്‍. അജയ്‌, സി. ഡി. പി. ഒ നിഷ പാലത്തടത്തില്‍, ജില്ലാ പബ്ലിക്ക്‌ ഹെല്‍ത്ത്‌ നഴ്‌സുമാരായ തങ്കമണി എം. സി, തങ്ക കെ. വി, ജില്ലാ നഴ്‌സിംഗ്‌ ഓഫീസര്‍ ശൈലജ സി, സംസാരിച്ചു.
ഇരിവേരി സി. എച്ച്‌. സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മായ. കെ സ്വാഗതവും ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ ക പി സുനില്‍ ദത്തന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ നടന്ന ജില്ലാതല ബോധവല്‍ക്കരണ സെമിനാറില്‍ വയറിളക്കരോഗങ്ങളും ചികിത്സാരീതികളും എന്ന വിഷയത്തില്‍ ഇരിവേരി സി. എച്ച്‌. സി യിലെ ശിശുരോഗ വിദഗ്‌ധന്‍ ഡോ. മുഹമ്മദ്‌ തക്വിയിയും വയറിളക്കരോഗനിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്ന വിഷയത്തില്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ്‌ ഗ്രേഡ്‌ ക പി. സുനില്‍ ദത്തനും ക്ലാസ്സെടുത്തു.
ആശാ പ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ വളണ്ടിയര്‍മാര്‍, ആരോഗ്യവകുപ്പ്‌ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. വാരാചരണത്തോടനുബന്ധിച്ച്‌ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച്‌ വയറിളക്കരോഗ പ്രതിരോധ നിയന്ത്രണ മാര്‍ണ്മങ്ങളെക്കുറിച്ചും പാനീയ ചികിത്സയുടെ പ്രാധാന്യ ത്തെക്കുറിച്ചും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തും.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW