Tuesday, August 20, 2019 Last Updated 8 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 02.00 AM

നഗരത്തില്‍ ബ്രൗണ്‍ ഷുഗര്‍ വേട്ട: മൂന്നു പേര്‍ അറസ്‌റ്റില്‍

uploads/news/2019/07/323267/k1.jpg

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ബ്രൗണ്‍ ഷുഗര്‍ വേട്ട. കഴിഞ്ഞ ദിവസം പിടിക്കപ്പെട്ടയാളെ ചോദ്യം ചെയ്‌തതില്‍ നിന്ന്‌ കിട്ടിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്‌ ഇന്നലെ മൂന്നു പേരെ കൂടി പോലീസ്‌ അറസ്‌റ്റ് ചെയ്‌തത്‌. ഇവര്‍ മുംബൈയില്‍ നിന്ന്‌ ബ്രൗണ്‍ ഷുഗര്‍ എത്തിച്ച്‌ കണ്ണൂര്‍ ആയിക്കരയില്‍ ഉള്‍പ്പെടെ വില്‍പ്പന നടത്തുന്ന സംഘമാണ്‌.
കണ്ണൂര്‍ സിറ്റി പോലീസും എസ്‌പിസിയുടെ ക്രൈംസ്‌ക്വാഡും ചേര്‍ന്നാണ്‌ ഇവരെ പിടികൂടിയത്‌. നേരത്തെ കളവു കേസിലും കഞ്ചാവ്‌ കേസിലും പ്രതികളായ മരക്കാര്‍കണ്ടിയിലെ സജാദ്‌(23), തായത്തെരുവിലെ മുഹമ്മദ്‌ നബ്‌ഹാന്‍(20), ബഗ്‌ളുരുവില്‍ ബി.ടെക്‌ വിദ്യാര്‍ത്ഥിയായ മരക്കാര്‍കണ്ടിയിലെ കെ. ബിലാല്‍(20) എന്നിവരെയാണ്‌ സിറ്റി എസ്‌്ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌. ഇവരില്‍ നിന്ന്‌ മൂന്നല ലക്ഷം രൂപ വരുന്ന 20 ഗ്രാം ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തു.
മുംബൈയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം കണ്ണൂരില്‍ ലഹരി വസ്‌തുക്കള്‍ എത്തിക്കുന്ന ഇവര്‍ അടുത്തകാലത്തായി റെയി്വേ സ്‌റ്റേഷനിലിറങ്ങി ഓട്ടോ പിടിച്ച്‌ നാട്ടിലെത്തും. ഇതു മനസിലാക്കിയ പോലീസ്‌ പഴുതടച്ച്‌ നടത്തിയ നീക്കത്തിലൂടെയാണ്‌ സംഘത്തിലെ പ്രധാനികള്‍ പിടിയിലായത്‌. സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍ അജയന്‍, കണ്ണന്‍ എസ്‌പിസിയുടെ ആന്റി നര്‍ക്കോട്ടിക്‌ സ്‌ക്വാഡ്‌ അംഗങ്ങളായ എ.എസ്‌.ഐ മഹിജന്‍,, സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സി.അജിത്ത്‌, സി.പി. മഹേഷ്‌, പി.സി. മിഥുന്‍, കെ.പി.സുജിത്ത്‌, എ.സുഭാഷ്‌, അജയന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Ads by Google
Advertisement
Saturday 20 Jul 2019 02.00 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW