Tuesday, August 20, 2019 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.59 AM

വിമാന കമ്പനികളുടെ ടിക്കറ്റ്‌ കൊള്ളക്കെതിരെ നടപടി വേണം: ഐ.എന്‍.എല്‍. ഡെമോക്രാറ്റിക്‌

കണ്ണൂര്‍: അവധിക്കാലത്ത്‌ നാട്ടിലേക്ക്‌ വരുന്ന ഗള്‍ഫ്‌ മലയാളികളെയും തിരിച്ചു പോകുന്നവരുടെയും ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിച്ച്‌ കൊള്ളയടിക്കുന്ന വിമാന കമ്പനികള്‍ക്കെതിരെ ശക്‌തമായി നടപടി സ്വീകരിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാറുകള്‍ തയ്ായറാകണമെന്ന്‌ ഐ എന്‍ എല്‍ ഡെമോക്രാറ്റിക്‌ സംസ്‌ഥാന പ്രസിഡണ്ട്‌ അഷ്‌റഫ്‌ പുറവൂരും ജനറല്‍ സെക്രട്ടറി കരീം പുതുപ്പാടിയും ആവശ്യപ്പെട്ടു.
ജൂണ്‍ മാസത്തിനു ശേഷം വന്‍ രീതിയിലാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചിരിക്കുന്നത്‌ . പെരുന്നാളവധി വേനലവധി കാലങ്ങളില്‍ പ്രവാസികള്‍ കൂടുതലായി സഞ്ചരിക്കുന്ന അവസരം മുതലെടുത്തതാണ്‌ നിരക്ക്‌ വര്‍ധിപ്പിച്ചത്‌.
8000 രൂപ മുതല്‍ 12000 രൂപ വരെ ഈടാക്കിയ സ്‌ഥാനത്ത്‌ അവസരം മുതലെടുത്ത്‌ 30000 രൂപക്ക്‌ മുകളിലുള്ള നിരക്കുകള്‍ പ്രവാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്‌ .
പലതിനും ഗള്‍ഫ്‌ മലയാളികളെ ആശ്രയിക്കുന്ന കേരള സര്‍ക്കാര്‍ വിമാന കമ്പനികളുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കണമെന്നും അഷ്‌റഫ്‌ പുറവൂരും കരീം പുതുപ്പാടിയും പറഞ്ഞു.

Ads by Google
Advertisement
Saturday 20 Jul 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW