Tuesday, August 20, 2019 Last Updated 8 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.59 AM

ആന്തൂര്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ വിഷയം:സര്‍ക്കാര്‍ സത്യവാങ്ങ്‌മൂലം കാപട്യം നിറഞ്ഞത്‌

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന്‌ പ്രവര്‍ത്തനാനുമതി നല്‍കാത്ത വിഷയത്തില്‍ ആന്തൂര്‍ നഗരസഭക്ക്‌ വീഴ്‌ച പറ്റിയിട്ടില്ലെന്ന്‌ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സര്‍ക്കാര്‍ ഇരുട്ട്‌ കൊണ്ട്‌ ഓട്ട അടക്കുകയാണെന്ന്‌ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി. ഇതേ സര്‍ക്കാര്‍ തന്നെയല്ലേ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള നാല്‌ ഉദ്യോഗസ്‌ഥരെ വീഴ്‌ചയുടെ പേരില്‍ സസ്‌പെന്റ്‌ ചെയ്‌തത്‌. അദ്ദേഹം പറഞ്ഞു.
കാപട്യം മുഖമുദ്രയാക്കി തെറ്റില്‍ നിന്ന്‌ തെറ്റിലേക്ക്‌ തന്നെ മുന്നോട്ട്‌ നീങ്ങുകയാണ്‌ കേരള സര്‍ക്കാര്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണത്തില്‍ സാജന്‌ വീഴ്‌ച പറ്റി എന്ന്‌ ചൂണ്ടിക്കാട്ടുന്ന സര്‍ക്കാര്‍ നിര്‍മ്മാണത്തിലെ വീഴ്‌ചയുടെയും പോരായ്‌മയുടെയും ഭാഗം ചൂണ്ടിക്കാട്ടി കെട്ടിട ഉടമക്ക്‌ നഗരസഭ ഏതെങ്കിലും ഒരു കത്തെങ്കിലും നല്‍കിയിട്ടുണ്ടോ എന്നെങ്കിലും അനേ്വഷിക്കേണ്ടേ.
നഗരസഭ ഒടുവില്‍ പ്രവര്‍ത്തനാനുമതി നല്‌കിയപ്പോള്‍ പേരിനുള്ള നിര്‍മ്മാണ പോരായ്‌മ ചൂണ്ടിക്കാട്ടി പരിഹരിക്കാന്‍ പറയുകയല്ലേ ചെയ്‌തത്‌.വീണിടത്ത്‌ കിടന്ന്‌ ഉരുളുന്ന സമീപനമാണ്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചിട്ടുള്ളത്‌.
യുക്‌തിസഹമല്ലാത്ത ബാലിശമായ കാര്യങ്ങള്‍ പറഞ്ഞ്‌ പിടിച്ച്‌ നില്‌ക്കാന്‍ കഴിയുമോ എന്ന സമീപനം ജനാധിപത്യ സര്‍ക്കാരിന്‌ ചേര്‍ന്നതല്ലെന്നും ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള നഗരസഭാ അധികൃതരെ രക്ഷപ്പെടുത്താനും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള സര്‍ക്കാര്‍ നീക്കം ആരെ തൃപ്‌തിപ്പെടുത്താനാണെന്ന്‌ ജനങ്ങള്‍ക്കറിയാമെന്നും സര്‍ക്കാറിനെ പിന്‍തുണക്കുന്ന ജനവിഭാഗം പോലും ഇത്തരം നിലവാരം കുറഞ്ഞ നീക്കത്തില്‍ അതൃപ്‌തി ഉള്ളവരായിക്കുമെന്ന കാര്യം അധികൃതര്‍ ഓര്‍ക്കണമെന്നും ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി പ്രസ്‌താവനയില്‍ പറഞ്ഞു.

Ads by Google
Advertisement
Saturday 20 Jul 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW