Tuesday, August 20, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

പ്രളയക്കെടുതിയില്‍നിന്നു കരകയറാനാവാതെ ഹോംസ്‌റ്റേ നടത്തിപ്പുകാര്‍ പ്രതിസന്ധിയില്‍

uploads/news/2019/07/323236/a2.jpg

ആലപ്പുഴ: മഹാപ്രളയം കഴിഞ്ഞ്‌ ഒരുവര്‍ഷം പിന്നിടുമ്പോഴും അതിന്റെ ആഘാതത്തില്‍ നിന്ന്‌ കരകയറാനാകാതെ ഹോംസ്‌റ്റേ നടത്തിപ്പുകാര്‍. ലക്ഷക്കണക്കിന്‌ രൂപയുടെ നാശനഷ്‌ടമാണ്‌ ചെറുകിട ഹോം സ്‌റ്റേ നടത്തിപ്പുകാര്‍ക്കുണ്ടായത്‌. എന്നാല്‍ സര്‍ക്കാരോ ബന്ധപ്പെട്ട അധികാരികളോ ഇത്തരം സ്‌ഥാപനങ്ങളുടെ ദുരവസ്‌ഥയെ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്ന്‌ ആലപ്പുഴ തിരുമല സീറോ ജെട്ടിക്ക്‌ സമീപത്തെ മലവാടി റിവര്‍കോട്ടേജ്‌ ഹോംസ്‌റ്റേ ഉടമ എം.ആര്‍. അജിത്‌ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ ആദ്യത്തെ വെള്ളപൊക്കത്തില്‍ നിന്ന്‌ രക്ഷപ്പെട്ടെങ്കിലും അതിനുശേഷമുണ്ടായ മഹാപ്രളയത്തില്‍ ഒട്ടുമിക്ക ഹോംസ്‌റ്റേകളിലും വെള്ളം കയറി വന്‍ നാശനഷ്‌ടമാണുണ്ടായത്‌. ഇലക്‌ട്രിക്‌ ഉപകരണങ്ങളും മറ്റ്‌ സാധന സമഗ്രികളും കേടായി.
ചെറുകിട ഹോംസ്‌റ്റേകളായതിനാല്‍ ഇന്‍ഷുറന്‍സ്‌ ഇല്ലാത്തതും തിരിച്ചടിയായി. വള്ളംകളിയോടെ ഈ മേഖലയില്‍ ടൂറിസം ആരംഭിക്കും. അതിന്‌ മുന്നോടിയായ അധികൃതര്‍ ഇത്‌ പുനരാരംഭിക്കാനുള്ള സാമ്പത്തിക സഹായം നല്‍കണമെന്നാണ്‌ ഹോംസ്‌റ്റേ ഉടമകളുടെ ആവശ്യം.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW