Tuesday, August 20, 2019 Last Updated 9 Min 24 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

അഭിഷേകിന്‌ അഭിനന്ദന പ്രവാഹം

uploads/news/2019/07/323235/a1.jpg

കുട്ടനാട്‌: സ്‌കൂളില്‍ നിന്നും ജ്യേഷ്‌ഠന്റെ കൂടെ സൈക്കിളില്‍ പിന്‍സീറ്റിലിരുന്ന്‌ വീട്ടിലേയ്‌ക്ക്‌ മടങ്ങവേ ആറ്റില്‍ വീണ ആഷിമയെ ധീരമായി രക്ഷിച്ച അഭിഷേകിന്‌ അധ്യാപകരുടേയും വിദ്യാഥികളുടേയും നാട്ടുകാരുടേയും അഭിനന്ദന പ്രവാഹം. വിവരമറിഞ്ഞ അധ്യാപകരും സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തകരും അഭിഷേകിന്റെയും ആഷിമയുടേയും വീട്ടിലെത്തി അഭിനന്ദിച്ചു.
വെള്ളത്തില്‍ നിന്ന്‌ ചേട്ടന്‍ പിടിച്ചുയര്‍ത്തിയത്‌ മാത്രമാണ്‌ ആഷിമയ്‌ക്ക്‌ ഓര്‍മ്മയുള്ളത്‌.
അനിയത്തി മുങ്ങിത്താഴുന്നതു കണ്ട്‌ പിന്നില്‍ തൂക്കിയ ബാഗ്‌ ഊരി മാറ്റാനോ സൈക്കിള്‍ സ്‌റ്റാന്‍ഡില്‍ വയ്‌ക്കാനോ പോലും മറന്നിട്ടാണ്‌ അഭിഷേക്‌ ആറ്റിലേക്ക്‌ എടുത്ത്‌ ചാടിയത്‌.
കല്ലുകെട്ടിന്റെ ഉയരം കാരണം രണ്ടു പേര്‍ക്കും കരയ്‌ക്ക്‌ കയറാന്‍ കഴിയുമായിരുന്നില്ല. ബഹളം കേട്ട്‌ ഓടിയെത്തിയ സമീപവാസികളാണ്‌ ഇരുവരെയും കൈപിടിച്ചു കരയ്‌ക്കു കയറ്റിയത്‌. കാവാലം എന്‍.എസ്‌.എസ്‌ ഹൈസ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ എസ്‌.ഉഷാകുമാരി, ഗവ. എല്‍.പി സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ ഷൈല. പി രാജ്‌, അധ്യാപകരായ കെ.ഗോപകുമാര്‍, സിന്ധു ത്യാഗരാജന്‍, തോമസ്‌ പത്തില്‍, അമ്പിളി.എസ്‌.നായര്‍, രതീഷ്‌ റ്റി തുടങ്ങിയവര്‍ വീട്ടിലെത്തി അഭിഷേകിനെ അനുമോദിച്ചു.
അഭിഷേക്‌ കാവാലം എന്‍.എസ്‌.എസ്‌ സ്‌കൂളിലേയും ആഷിമ ഗവ. എല്‍.പി സ്‌കൂളിലേയും വിദ്യാര്‍ഥികളാണ്‌.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW