Tuesday, August 20, 2019 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

പൈപ്പ്‌ പൊട്ടല്‍: അറ്റകുറ്റപ്പണി വൈകുന്നു, ഗതാഗതക്കുരുക്കിന്‌ പരിഹാരമായില്ല

ചേര്‍ത്തല: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ പൊട്ടിയതിനെ തുടന്ന്‌ വടക്കേ അങ്ങാടി കവലയിലുണ്ടായ ഗതാഗത കുരുക്ക്‌ പരിഹരിക്കാനുള്ള ശ്രമം വിജയിച്ചില്ല.
കനത്ത മഴയും കുഴിയല്‍ വെള്ളം നിറഞ്ഞതും അറ്റകുറ്റപണി തടസപ്പെടുന്നതിന്‌ കാരണമായി. കവലയില്‍ രണ്ട്‌ ദിവസമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങി. റോഡിനടയില്‍ സ്‌ഥാപിച്ച കൂറ്റന്‍ ജലവിതരണ പൈപ്പ്‌ ബുധനാഴ്‌ച രാത്രിയാണ്‌ പൊട്ടിയത്‌.
മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ മണല്‍ നീക്കി പൈപ്പ്‌ തെളിച്ചെങ്കിലും കനത്ത മഴയില്‍ കുഴിയില്‍ വെള്ളം നിറഞ്ഞ്‌ മണല്‍ തിട്ടയിടിഞ്ഞ്‌ വീണതോടെ പ്രവര്‍ത്തനം തടസപ്പെട്ടു. തുടര്‍ന്ന്‌ മോട്ടോര്‍ ഉപയോഗിച്ച്‌ വെള്ളം വറ്റിച്ചെങ്കിലും മഴ ജോലിക്ക്‌ തടസമായി. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ജല വിതരണം ഇന്ന്‌ പുനരാരംഭിക്കുമെന്ന്‌ വാട്ടര്‍ അതോറിട്ടി അധികൃതര്‍ പറഞ്ഞു. പൈപ്പിന്റെ അറ്റകുറ്റ പണി പൂര്‍ത്തിയാക്കിയാലും റോഡ്‌ ഗതാഗത യോഗ്യമാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്ന സ്‌ഥിതിയാണ്‌.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW