Tuesday, August 20, 2019 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

മെഡിക്കല്‍ കോളജിലെ പാര്‍ക്കിങ്‌ കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനം

അമ്പലപ്പുഴ: മെഡിക്കല്‍ കോളജാശുപത്രിയില്‍ പാര്‍ക്കിംഗ്‌ അടുത്ത മാസം ഒന്നു മുതല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാന്‍ തീരുമാനം. ജില്ലാ കലക്‌ടര്‍ ഡോ: അദീല അബ്‌ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌.
പരീക്ഷണാടിസ്‌ഥാനത്തില്‍ മൂന്നു മാസത്തേക്കായിരിക്കും കരാര്‍ നല്‍കുക. എച്ച്‌.ഡി.എസ്‌ ലാബിനായി ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി അത്യാഹിത വിഭാഗത്തിനു സമീപം ആരംഭിക്കുന്ന ലാബില്‍ 30 ലക്ഷം രൂപാ ചെലവില്‍ ഓട്ടോ അനലൈസര്‍ കെ.എ.എസ്‌.പി ഫണ്ട്‌ ഉപയോഗിച്ചു വാങ്ങും.എച്ച്‌.ഡി.എസിന്റെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഇംപ്ലാന്റ്‌ സ്‌റ്റോര്‍ തുടങ്ങുന്നതിനായി കെട്ടിടം നിര്‍മിക്കാന്‍ അനുയോജ്യമായ സ്‌ഥലം കണ്ടെത്തി നല്‍കാന്‍ യോഗം ആര്‍.എം.ഒയെ ചുമതലപ്പെടുത്തി. ജെ ബ്ലോക്കില്‍ പേ വാര്‍ഡിനായി നീക്കിയിരിക്കുന്ന മുറികളില്‍ പേ വാര്‍ഡ്‌ സംവിധാനം ആരംഭിക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ലഭ്യമാക്കാന്‍ അടിയന്തിര ഇടപെടല്‍ നടത്താമെന്ന്‌ ജില്ലാ കലക്‌ടര്‍ ഉറപ്പ്‌ നല്‍കി. ഹൗസിംഗ്‌ ബോര്‍ഡിന്റെ സഹായത്തോടെ രോഗികള്‍ക്ക്‌ കാത്തിരിപ്പു കേന്ദ്രവും ഡൈനിംഗ്‌ ഹാളും സ്‌ഥാപിക്കുന്നതിനായി നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.
എച്ച്‌.ഡി.എസ്‌ ജീവനക്കാരുടെ വേതന വര്‍ധനവ്‌ അടുത്ത മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി.വേണുഗോപാല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എം.ജുനൈദ്‌, അമ്പലപ്പുഴ വടക്ക്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എ അഫ്‌സത്ത്‌, പ്രിന്‍സിപ്പാള്‍ ഡോ: എം.പുഷ്‌പലത, സൂപ്രണ്ട്‌ ഡോ: ആര്‍.വി.രാംലാല്‍, എം.പി, എം.എല്‍.എ എന്നിവരുടെ പ്രതിനിധികള്‍ ,എച്ച്‌.ഡി.എസ്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW