Monday, August 19, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

വാഹനമിടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവം: പോലീസുകാരനെ എ.ആര്‍ ക്യാമ്പിലേക്ക്‌ മാറ്റി

ചേര്‍ത്തല: വാഹന പരിശോധനയില്‍ പിടികൂടിയ ഓട്ടോറിക്ഷ ഇടിച്ച്‌ വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോറിക്ഷ ഓടിച്ച പോലീസുകാരനെ ആലപ്പുഴ എ.ആര്‍ ക്യാമ്പിലേക്ക്‌ തിരികെ വിളിച്ചു.
സിവില്‍ പോലീസ്‌ ഓഫിസര്‍ എം.ആര്‍ രജീഷിനെയാണ്‌ സേ്‌റ്റഷനില്‍ നിന്ന്‌ ക്യാമ്പിലേക്ക്‌ മാറ്റിയത്‌. തുടര്‍ അന്വേഷണത്തിന്‌ ഹരിപ്പാട്‌ സി.ഐയെ ചുമതലപ്പെടുത്തി. അലക്ഷ്യമായി വാഹനം ഓടിച്ചതിനും മരണത്തിന്‌ ഇടയാക്കിയതിനും രജീഷിനെതിരെ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇതിനൊപ്പമാണ്‌ ഹരിപ്പാട്‌ സി.ഐ വകുപ്പുതല അന്വേഷണം നടത്തുന്നത്‌.
നഗരസഭ മൂന്നാം വാര്‍ഡില്‍ കടവില്‍ നികര്‍ത്തില്‍ പരേതനായ ഷണ്‍മുഖന്റെ മകന്‍ ശങ്കര്‍ (35) ആണ്‌ പോലീസുകാരന്‍ ഓടിച്ച ഓട്ടോറിക്ഷ ഇടിച്ച്‌ മരിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ട്‌ വയലാര്‍ പാലത്തിന്‌ തെക്ക്‌ ഭാഗത്തായിരുന്നു അപകടം. വടക്കേ അങ്ങാടി കവലയ്‌ക്ക് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ്‌ സംഘം കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയ ഓട്ടോറിക്ഷ വയലാര്‍ രക്‌തസാക്ഷി മണ്ഡപത്തിന്‌ സമീപം പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു.
ഓട്ടോ ഡ്രൈവര്‍ മദ്യപിച്ചതിനാല്‍ ഡ്രൈവറെ പിന്നിലിരുത്തി പോലീസുകാരന്‍ വാഹനം സേ്‌റ്റഷനിലേക്ക്‌ കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW