Tuesday, August 20, 2019 Last Updated 9 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.56 AM

ആലപ്പുഴ ജനറല്‍ ആശുപത്രി പുതുമോടിയിലേക്ക്‌

ആലപ്പുഴ: ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക ചകിത്സാ സൗകര്യങ്ങള്‍ ആരംഭിക്കുന്നു. ട്രോമാ കെയര്‍ സെന്റര്‍, അള്‍ട്രാ സൗണ്ട്‌ മെഷിന്‍,കൃതൃമ കൈകാല്‍ സെന്റര്‍, എന്‍.സി.ഡി യൂണിറ്റ്‌ എന്നീ സൗകര്യങ്ങളാണ്‌ ഒരുക്കിയിട്ടുള്ളത്‌. പുന്നപ്ര മുതല്‍ മാരാരിക്കുളം വരെയുള്ള ഭാഗത്ത്‌ റോഡ്‌ അപകടങ്ങളില്‍പെടുന്നവരെ ആദ്യം ജനറല്‍ ആശുപത്രിയിലാണ്‌ എത്തിക്കുന്നത്‌.
മതിയായ ചികിത്സാ സൗകര്യത്തിന്റെ അഭാവം പലപ്പോഴും രോഗകളുടെ ജീവന്‍ നഷ്‌ടമാകുന്നതിന്‌ കാരണമാകാറുണ്ട്‌. ഇത്തരം സംഭവങ്ങള്‍ ഒഴുവാക്കാന്‍ നഗരസഭയും സംസ്‌ഥാന സര്‍ക്കാരും കൈകോര്‍ത്താണ്‌ വിവിധ പദ്ധതികള്‍ ആശുപത്രിയില്‍ നടപ്പാക്കുന്നത്‌.
ആധുനിക സംവിധാനത്തോടെയുള്ള ലെവല്‍ 2 ടൈപ്പ്‌ വിഭാഗത്തിലെ ട്രോമ കെയര്‍ ആരംഭിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ 38 ലക്ഷവും നഗരസഭയുടെ 40 ലക്ഷവുമാണ്‌ വിനിയോഗിച്ചിട്ടുള്ളത്‌. റോഡപകടങ്ങള്‍ ഉള്‍പ്പെടെപെടുന്നവര്‍ക്ക്‌ തലച്ചോറിന്‌ ക്ഷതമൊഴികെയുള്ളവയ്‌ക്ക്‌ ചികിത്സ ലഭ്യമാക്കും.
ആദ്യ ഘട്ടത്തില്‍ നിലവില്‍ ആശുപത്രിയിലെ ജീവനക്കാരെ ഉപയോഗിച്ചാകും സെന്ററിന്റെ പ്രവര്‍ത്തനം.
ആവശ്യമായ ജീവനക്കാരെയും ഡോക്‌ടര്‍മാരെയും നിയമിച്ചുകിട്ടാന്‍ ആശുപത്രി അധികൃതര്‍ ആരോഗ്യവകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അണുവിമുക്‌തമാക്കിയ ശേഷം മൂന്ന്‌ മാസത്തിനുള്ളല്‍ പ്രവര്‍ത്തനം ആരംഭിക്കും.2013ല്‍ പ്രവര്‍ത്തനമാരംഭിച്ച അവയവ നിര്‍മാണ വിഭാഗത്തില്‍ മൂന്നുലക്ഷം രൂപയ്‌ക്കുള്ള പുതിയ മെഷിനറികളും മെറ്റീരിയല്‍സും ഉപയോഗിച്ചാണ്‌ വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്‌.
2013 മുതല്‍ 2019 വരെ ഈ വിഭാഗം വഴി 165 പേര്‍ക്ക്‌ കൃത്രിമ കാലുകള്‍ നല്‍കുകയും 200 പേരുടെ കൃത്രിമ കാലുകള്‍ റിപ്പയര്‍ ചെയ്യുകയും ചെയ്‌തു.വൈകല്യമുള്ളവര്‍ക്കുവേണ്ടിയുള്ള ചെരുപ്പുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയും ഇവിടെ നിര്‍മിക്കുന്നുണ്ട്‌. പുതുതായി രണ്ട്‌ ദന്തല്‍ ചെയറുകള്‍ പ്രവര്‍ത്തനക്ഷമമാക്കിക്കൊണ്ടാണ്‌ ദന്തല്‍ ഒ.പിയുടെ നവീകരണം.
ദന്തരോഗ വിഭാഗത്തിനായി ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്ററും സജീകരിച്ചിട്ടുണ്ട്‌. ആരോഗ്യവകുപ്പിന്‌ കീഴില്‍ സ്‌ഥാപിച്ച ദന്തല്‍ എക്‌സറേ മെഷീനും ഇതിനോടൊപ്പം പ്രവര്‍ത്തിക്കുന്നു.മൂന്നുലക്ഷം ചെലവഴിച്ച്‌ നിര്‍മിച്ച പകര്‍ച്ചേതര വ്യാധികള്‍ക്കായുള്ള ഒ.പി ബ്ലോക്ക്‌, അവയവ നിര്‍മാണ വിഭാഗം പുനരുദ്ധാരണം നടത്തിയ ദന്തല്‍ ഒ.പി, അള്‍ട്രാ സോണോഗ്രാം(അള്‍ട്രാ സൗണ്ട്‌) മെഷീന്‍ എന്നിവയുടെ പ്രവര്‍ത്തനവും ഇതിനോടൊപ്പം ആരംഭിക്കും.
പകര്‍ച്ചേതര വ്യാധികള്‍ക്കുവേണ്ടിയുള്ള എന്‍.സി.ഡി ബ്ലോക്കില്‍ അത്യാസന്ന നിലയിലെത്തുന്ന രോഗികളെ ചികിത്സിക്കാന്‍ തീവ്രപരിചരണ വിഭാഗവും പ്രവര്‍ത്തിക്കും. നഗരസഭയുടെ പദ്ധതിയില്‍പെടുത്തി ആശുപത്രിക്കു ലഭ്യമാക്കിയ 48 ലക്ഷം വിലവരുന്ന അള്‍ട്രാ സോണോഗ്രാം മെഷീന്‍ ഉപയോഗിച്ച്‌ അള്‍ട്രാ സൗണ്ട്‌ സ്‌കാനിംഗ്‌ സംവിധാനം സ്‌ഥാപിക്കുന്നത്‌.നിലവിലുള്ള മോര്‍ച്ചറിയില്‍ ഫ്രീസര്‍ യൂണിറ്റ്‌ ഉടന്‍ തുടങ്ങും. ആറുമാസത്തിനുള്ളില്‍ പോസ്‌റ്റുമോര്‍ട്ടവും നടത്താനാകും.
112 കോടി അടങ്കല്‍ തുകയുള്ള കിഫ്‌ബി പ്രോജക്‌ടില്‍ ആറ്‌ നിലയോടുകൂടിയ പുതിയ ഒ.പി ബ്ലോക്കിന്റെ തറക്കല്ലിടീല്‍ ഓഗസ്‌റ്റ്‌ 17ന്‌ നടത്താനാണ്‌ ഒരുങ്ങുന്നത്‌. നാലുലക്ഷം രൂപ ചെലവില്‍ഒരുക്കുന്ന സ്‌ട്രോക്ക്‌ യൂണിറ്റിന്റെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്‌.
മുന്നുനിലയുള്ള അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്കിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ബ്ലഡ്‌ബാങ്കിന്റെ നിര്‍മാണപ്രവര്‍ത്തനവും മൈക്രോബയോളജി ലാബിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടക്കുകയാണ്‌. ഇവയ്‌ക്കായുള്ള മെഷീനറികളെല്ലാം എത്തിയിട്ടുണ്ട്‌. മോര്‍ച്ചറിയുടെ ഫ്രീസര്‍ യൂണിറ്റ്‌ ഉടന്‍ തുടങ്ങും. പോസ്‌റ്റ്‌മോര്‍ട്ടം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ സജ്‌ജീകരണങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ താമസമുണ്ടാകും.

Ads by Google
Advertisement
Saturday 20 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW