Tuesday, August 20, 2019 Last Updated 13 Min 18 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.38 AM

ഡിവിഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി

uploads/news/2019/07/322997/k3.jpg

കൊല്ലം: വൈദ്യുതി നിരക്കു വര്‍ധനവിലും അപ്രഖ്യാപിത പവര്‍കട്ടിലും പ്രതിഷേധിച്ച്‌ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ കുണ്ടറ ഇലക്‌ട്രിസിറ്റി ഡിവിഷന്‍ ഓഫീസിലേക്ക്‌ മാര്‍ച്ച്‌ നടത്തി.
ജില്ലാ അധ്യക്ഷന്‍ വി.എസ്‌. ജിതിന്‍ദേവ്‌ മാര്‍ച്ച്‌ ഉദ്‌ഘാടനം ചെയ്‌തു.
അഞ്ച്‌ വര്‍ഷം ഒന്നിനും വില വര്‍ധിപ്പിക്കില്ലെന്നു വാഗ്‌ദാനം നല്‍കി അധികാരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ദിനം പ്രതി എല്ലാത്തിനും വില കൂട്ടുകയാണെന്നും വൈദ്യുതി മന്ത്രി എം.എം. മണിയുടെ മണ്ടന്‍ തീരുമാനങ്ങളില്‍ ജനം പൊറുതി മുട്ടിയെന്നും അദ്ദേഹം പറഞ്ഞു.
കുണ്ടറ മുക്കടയില്‍ നിന്നാരംഭിച്ച മാര്‍ച്ച്‌ ഡിവിഷന്‍ ഓഫീസിന്‌ മുമ്പില്‍ പോലീസ്‌ തടഞ്ഞു. കുണ്ടറ മണ്ഡലം പ്രസിഡന്റ്‌ സനല്‍ അധ്യക്ഷത വഹിച്ചു. ധനേഷ്‌, അഭിഷേക്‌ മുണ്ടയ്‌ക്കല്‍, അനീഷ്‌ ജലാല്‍, ജമുന്‍, വിനീത്‌ ,ശരത്‌, പ്രതീഷ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Friday 19 Jul 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW