Tuesday, August 20, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.37 AM

ശാസ്‌താംനട നിവാസികള്‍ ദുരിതക്കയത്തില്‍

കടയ്‌ക്കല്‍: ആദിവാസി മേഖലയായ ശാസ്‌താംനടയിലെ ജനങ്ങള്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്നു.
കുളത്തൂപ്പുഴ ഫോറസ്‌റ്റ് റേഞ്ചില്‍ പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ പെടുന്ന ഈ പ്രദേശം കുടിവെള്ള ക്ഷാമവും റോഡുകളുടെ അപര്യാപ്‌തതയും കാട്ടുമൃഗങ്ങളുടെ ശല്യവും കാരണം വീര്‍പ്പുമുട്ടുകയാണ്‌.
ഇവിടെയുള്ള നിരവധി വീടുകള്‍ പൊളിഞ്ഞു വീഴാറായ അവസ്‌ഥയിലാണ്‌.
പഞ്ചായത്തില്‍ നിന്ന്‌ ഇവര്‍ക്ക്‌ വീട്‌ പുനര്‍ നിര്‍മിക്കാനുള്ള ധനസഹായം ലഭിച്ചിട്ടില്ല. അടുത്തിടെ കുറച്ചു വീടുകള്‍ക്ക്‌ ആദ്യ ഗഡുവായി ധനസഹായം അനുവദിച്ചെങ്കിലും മാസങ്ങളായിട്ടും രണ്ടാമത്തെ ഗഡു അനുവദിച്ചില്ല.
കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം തടയാനുള്ള സോളാര്‍ പാനല്‍ വനം വകുപ്പ്‌ ഇതുവരെ സ്‌ഥാപിച്ചിട്ടില്ല.
ആയതിനാല്‍ പ്രദേശവാസികള്‍ ഭീതിയിലാണ്‌.
കാട്ടാന ശല്യം രൂക്ഷമാണ്‌. ശാസ്‌താംനടയിലേക്ക്‌ ആകെയുള്ള ഒരു ബസ്‌ പലപ്പോഴും ട്രിപ്പ്‌ മുടക്കുന്നു. സ്‌കൂള്‍ കുട്ടികളാണ്‌ യാത്രാ സൗകര്യമില്ലാതെ ഏറെ ദുരിതമനുഭവിക്കുന്നത്‌.
ഇവിടെ ഫോണ്‍, മൊബൈല്‍ ടവര്‍ സംവിധാനം ഇല്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധം സ്‌ഥാപിക്കാനും പ്രദേശവാസികള്‍ക്കു കഴിയുന്നില്ല.

Ads by Google
Advertisement
Friday 19 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW