Tuesday, August 20, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.37 AM

വാഗ്‌ദാനം പാലിച്ചില്ല; റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതു തടഞ്ഞു

പുനലൂര്‍: തൊഴിലാളികളെ സ്‌ഥിരപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ റബര്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നത്‌ തടഞ്ഞു.
തെന്മല വെഞ്ച്വര്‍ എസ്‌റ്റേറ്റില്‍ 15 വര്‍ഷമായി തൊഴില്‍ ചെയ്യുന്ന താല്‍കാലിക തൊഴിലാളികളെ മരങ്ങള്‍ മുറിച്ച്‌ മാറ്റുമ്പോള്‍ മാനേജ്‌മെന്റ്‌ സ്‌ഥിരപ്പെടുത്താമെന്ന്‌ വാഗ്‌ദാനം നല്‍കിയിരുന്നു.ഇത്‌ പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ കൊല്ലം ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതു തടഞ്ഞത്‌.
20 താല്‍കാലിക തൊഴിലാളികളെ സ്‌ഥിരപ്പെടുത്താന്‍ മാനേജ്‌മെന്റ്‌ ചര്‍ച്ചയ്‌ക്കു തയയ്യാറാകണമെന്നാണ്‌ യൂണിയന്റെ ആവശ്യം.
യാതൊരു ചര്‍ച്ചയും നടത്താതെയാണ്‌ നെടുമ്പാറ, നാഗമല മേഖലകളില്‍ മരങ്ങള്‍ മുറിച്ചത്‌.
യൂണിയന്‍ ജനറല്‍ സെക്രട്ടറി എസ്‌.ജയമോഹന്‍, വെഞ്ചര്‍ വാലി മേഖല സെല്‍ട്ടറി ആര്‍.പ്രദീപ്‌, സി.പി.എം. കഴുതുരുട്ടി ലോക്കല്‍ സെക്രട്ടറി സി. ചന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊടികുത്തി മരംമുറിയ്‌ക്കല്‍ തടഞ്ഞത്‌.

Ads by Google
Advertisement
Friday 19 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW