Tuesday, August 20, 2019 Last Updated 13 Min 9 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.37 AM

ആലപ്പാട്‌ നിവാസികള്‍ക്ക്‌ ഐക്യദാര്‍ഢ്യവുമായി സംവിധായകന്‍ സോഹന്‍ റോയ്‌

കൊല്ലം: പിറന്ന മണ്ണില്‍ ജീവിക്കാനുള്ള ആലപ്പാട്‌ നിവാസികളുടെ പോരാട്ടത്തിന്‌ പിന്തുണയുമായി ഹോളിവുഡ്‌ സംവിധായകനും ഏരീസ്‌ ഗ്രൂപ്പ്‌ സി.ഇ.ഒയുമായ സോഹന്‍ റോയ്‌. ആലപ്പാട്ടെ സമരപ്പന്തലിലെത്തിയ അദ്ദേഹം സമരസമിതി നേതാക്കളുമായി ആശയവിനിമയം നടത്തി. അശാസ്‌ത്രീയമായ കരിമണല്‍ ഖനനത്തിനെതിരെ നടക്കുന്ന അനിശ്‌ചിതകാല നിരാഹാര സമരം 260 ദിവസം പിന്നിടുന്ന വേളയിലാണ്‌ അദ്ദേഹത്തിന്റെ സന്ദര്‍ശനം.കരിമണല്‍ സമ്പത്തിനെ ശാസ്‌ത്രീയമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും ഖനനം മൂലം നഷ്‌ടം സംഭവിച്ചവര്‍ക്ക്‌ അര്‍ഹമായ നഷ്‌ടപരിഹാരം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Ads by Google
Advertisement
Friday 19 Jul 2019 01.37 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW