Tuesday, August 20, 2019 Last Updated 10 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.35 AM

ഫോംമാറ്റിങ്‌സ്‌ ലിമിറ്റഡ്‌ കടുത്ത പ്രതിസന്ധിയില്‍

uploads/news/2019/07/322972/a1.jpg

ആലപ്പുഴ:സംസ്‌ഥാന സര്‍ക്കാര്‍ സംരംഭമായ ആലപ്പുഴയിലെ ഫോംമാറ്റിങ്‌സ്‌ (ഇന്ത്യ) ലിമിറ്റഡ്‌ കടുത്ത പ്രതിസന്ധിയിലേക്ക്‌. ഓര്‍ഡറുകളില്ലാത്തതിനാല്‍ ഉല്‍പാദനം മന്ദഗതിയിലായതോടെ തൊഴിലാളികള്‍ ആശങ്കയില്‍. പ്രധാന സീസണായ ഓണം അടുത്തെത്തിയിട്ടും അത്‌ മുന്നില്‍ കണ്ടുള്ള നടപടികള്‍ ഉണ്ടായിട്ടില്ല.
ഏതാനും ദിവസങ്ങളില്‍കൂടി തങ്ങള്‍ക്ക്‌ ജോലി ചെയ്യാനുള്ള ഓര്‍ഡറുകളെയുള്ളെന്ന്‌ തൊഴിലാളികളും പറയുന്നു. ഇതോടെ തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകുന്ന സാഹചര്യമാണ്‌.പുറത്തുനിന്നുള്ള സ്‌ഥാപനങ്ങളുടെ തടുക്കുകള്‍ പോലെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ ചായം പൂശി നല്‍കുന്നത്‌ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്‌ പ്രധാനമായി കമ്പനിയില്‍ നടക്കുന്നത്‌.
അത്യാധുനിക യന്ത്ര സാമഗ്രികള്‍ പലതും ഉപയോഗ ശൂന്യമായ സ്‌ഥിതിയാണ്‌. കമ്പനി നേരിടുന്ന പ്രതിസന്ധി സംബന്ധിച്ച്‌ അടുത്തിടെ അധികാരികള്‍ നോട്ടീസ്‌ പുറത്തിറക്കിയതായും അറിയുന്നു.
തൊഴിലാളികളുടെ പി.എഫ്‌ തുകയടക്കം കൃത്യമായി അടയ്‌ക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്‌. മാത്രമല്ല ഓര്‍ഡറുകള്‍ ശേഖരിക്കാന്‍ കമ്പനിയിലെ ഉന്നത ഉദ്യോഗസ്‌ഥര്‍ തയാറാകുന്നില്ലെന്ന വിമര്‍ശനവുമുണ്ട്‌.
ഈ സാഹചര്യം തുടര്‍ന്നാല്‍ കമ്പനി പൂട്ടേണ്ടിവരുമോയെന്ന ആശങ്കയാണ്‌ തൊഴിലാളികള്‍ക്കുള്ളത്‌.
1979ല്‍ കേരള സ്‌റ്റേറ്റ്‌ കയര്‍ കോര്‍പ്പറേഷന്റെ സഹോദര സ്‌ഥാപനമായി രൂപംകൊണ്ട ഫോംമാറ്റിങ്‌സ്‌ 1981ലാണ്‌ സ്വതന്ത്ര സ്‌ഥാപനമായി വാണിജ്യാടിസ്‌ഥാനത്തില്‍ ഉല്‍പാദനം തുടങ്ങിയത്‌. കയര്‍, ജൂട്ട്‌, സൈസല്‍ എന്നിവകൊണ്ടുള്ള വിവിധ ഉത്‌പന്നങ്ങളാണ്‌ ഇവിടെ നിര്‍മിച്ച്‌ വന്നിരുന്നത്‌.
മാറ്റിങ്‌ പ്ലാന്റ്‌, ലാറ്റക്‌സ്‌ ബാക്കിങ്‌ പ്ലാന്റ്‌, ഡൈയിങ്‌ പ്ലാന്റ്‌, പവര്‍ലൂം പ്ലാന്റ്‌, റഗ്ഗ്‌ കാര്‍പ്പറ്റ്‌ പ്ലാന്റ്‌, മാറ്റ്‌സ്‌ ഫിനിഷിങ്‌ പ്ലാന്റ്‌ എന്നീ വിഭാഗങ്ങളിലായാണ്‌ ഉല്‍്‌പാദനം നടന്നിരുന്നത്‌. നിലവില്‍ ഡൈയിങ്‌ പ്ലാന്റ്‌ മാത്രമാണ്‌ സജീവമായുള്ളത്‌.

Ads by Google
Advertisement
Friday 19 Jul 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW