Tuesday, August 20, 2019 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

എടപ്പാള്‍ മേല്‍പ്പാലം നിര്‍മാണം കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ കണ്ടനകത്തെ അവഗണിക്കുന്നു

uploads/news/2019/07/322744/1.jpg

എടപ്പാള്‍: മേല്‍പ്പാല നിര്‍മാണത്തിന്റെ പേരില്‍ കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കണ്ടനകം ഡിപ്പോയെ അവഗണിക്കുന്നതായി പരാതി. മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായി വഴിതിരിഞ്ഞു പോകുന്ന കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ കണ്ടനകത്തെ ഡിപ്പോയില്‍ കയറാത്തതാണ്‌ പരാതിക്കിടയാക്കുന്നത്‌. ബസുകള്‍ ഡിപ്പോയില്‍ എത്താത്തത്‌ യാത്രക്കാര്‍ക്ക്‌ ദുരിതമാകുന്നു. ഡിപ്പോയില്‍ ഇറങ്ങേണ്ട യാത്രക്കാരെ മാണൂരില്‍ ഇറക്കിയ ശേഷം ബസുകള്‍ മാണൂര്‍ചേകനൂര്‍ റോഡിലൂടെ തിരിച്ചു വിടുകയാണ്‌ ചെയ്യുന്നത്‌. ഈ ബസുകള്‍ കണ്ടനകം ഡിപ്പോയിലെത്തി കണ്ടനകം ആനക്കര റോഡ്‌ വഴി തിരിച്ച്‌ വിട്ടാല്‍ പരാതിക്ക്‌ പരിഹാരം കാണാവുന്നതാണ്‌. എന്നാല്‍ കെ.എസ്‌.ആര്‍.ടി.സി കന്റീനില്‍ നിര്‍ത്തി യാത്രക്കാര്‍ ഭക്ഷണം കഴിക്കാറുള്ള ബസുകള്‍ മാത്രമേ ഡിപ്പോയില്‍ കയറ്റിയശേഷം കണ്ടനകംവഴി ആനക്കര റോഡിലൂടെ പോകുന്നുള്ളൂ. കണ്ടനകത്ത്‌ നിന്ന്‌ കയറാനുള്ള യാത്രക്കാര്‍ നടുവട്ടത്ത്‌ എത്തിയാല്‍ തന്നെ ഇവിടെ ബസുകള്‍ നിര്‍ത്തുന്നില്ല. ഈ യാത്രക്കാര്‍ ബസില്‍ കയറാന്‍ കുറ്റിപ്പുറത്തോ ചങ്ങരംകുളത്തോ പോകേണ്ട അവസ്‌ഥയാണുള്ളത്‌. വഴിതിരിച്ചു വിടുന്ന എല്ലാ ബസുകളും വട്ടംകുളം വഴി എടപ്പാള്‍ ടൗണിലെത്തി കടന്നുപോകണമെന്നാണ്‌ പോലീസ്‌ നല്‍കിയ നിര്‍ദേശം. എന്നാല്‍ പൊന്നാനി ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ മാത്രമാണ്‌ എടപ്പാള്‍ ടൗണിലൂടെ തൃശൂര്‍ ഭാഗത്തേക്ക്‌ കടന്നുപോകുന്നത്‌.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW