Tuesday, August 20, 2019 Last Updated 2 Min 32 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

കാമുകനെ കാണാന്‍ വിദ്യാര്‍ഥിനി ലോഡ്‌ജില്‍; യുവാക്കളെ നാട്ടുകാര്‍ കൈകാര്യംചെയ്‌തു

uploads/news/2019/07/322743/2.jpg

എടപ്പാള്‍: ഫെയ്‌സ്ബുക്ക്‌ വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ കൊല്ലം സ്വദേശിയായ യുവാവ്‌ സുഹൃത്തിനൊ പ്പം എടപ്പാളില്‍ എത്തിയത്‌ പുലിവാലായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്‌ എടപ്പാളില്‍ നാടകീയ സംഭവങ്ങള്‍ നടന്നത്‌.
ഏതാനും മാസങ്ങളായി ഫെയ്‌സ്ബുക്ക്‌ വഴി പരിചയത്തിലായ എടപ്പാള്‍ സ്വദേശിനിയായ പ്രണയിനിയെ കാണാനാണ്‌ കൊല്ലം സ്വദേശിയായ യുവാവ്‌ സുഹൃത്തുമൊത്ത്‌ എടപ്പാളില്‍ ലോഡ്‌ജില്‍ മുറിയെടുത്തത്‌. പ്രണയിനി തന്റെ തന്റെ ഫെയ്‌സ്ബുക്ക്‌ കാമുകനെ ഒന്ന്‌ നേരില്‍ കാണാന്‍ എടപ്പാളില്‍ എത്തിയത്‌ കോളജ്‌ യൂണിഫോമിലും.
യൂണിഫോമിട്ട വിദ്യാര്‍ഥി യുവാക്കളെ കാണാന്‍ ലോഡ്‌ജില്‍ കയറുന്നത്‌ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിദ്യാര്‍ഥിനിയെ പിന്‍തുടര്‍ന്നു. മദ്യപിച്ച നിലയിലായ യുവാക്കള്‍ സ്‌കൂള്‍ യൂണിഫോമിലുള്ള വിദ്യാര്‍ഥിയുമായി സംസാരം തുടങ്ങിയതോടെ പന്തികേട്‌ തോന്നിയ നാട്ടുകാര്‍ ഇടപെട്ടു.
യുവാക്കള്‍ നാട്ടുകാരുമായി തര്‍ക്കത്തിലായതോടെ നാട്ടുകാരില്‍ ചിലര്‍ യുവാക്കളെ കൈകാര്യം ചെയ്‌തു.
സംഭവം അറിഞ്ഞ്‌ പോലീസ്‌ സ്‌ഥലത്തെത്തിയപ്പോഴേക്കും പ്രണയിനിയും നാട്ടുകാരും സ്‌ഥലം കാലിയാക്കിയിരുന്നു. യുവാക്കളെ ചോദ്യം ചെയ്‌തതോടെയാണ്‌ ഫെയ്‌സ്ബുക്ക്‌ പ്രണയിനിയെ കാണാനാണ്‌ സുഹൃത്തുമൊത്ത്‌ എടപ്പാളില്‍ മുറിയെടുത്തതെന്ന്‌ ഇരുപത്തിയ ഞ്ചുകാരന്‍ പോലീസിന്‌ മൊഴി നല്‍കി. പരാതിയില്ല എന്നറിയിച്ചതോടെ യുവാക്കളെ പോലീസ്‌ വിട്ടയച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW