Tuesday, August 20, 2019 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.56 AM

അറ്റകുറ്റപ്പണി നടത്തിയില്ല; ജലസംഭരണി തകര്‍ന്നു വീണു

വേങ്ങര: യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തിയില്ല. 0 ഓളം കുടുംബങ്ങള്‍ക്കാശ്രയമായ കുടിവെള്ള പദ്ധതിയുടെ 2000 ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി തകര്‍ന്നുവീണു. സമീപത്താളില്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തമൊഴിവായി. വലിയോറ പാണ്ടികശാലക്കടുത്ത ചെറുകരമലയില്‍ 2000-ല്‍ പഞ്ചായത്ത്‌ ഒരു ലക്ഷം രൂപ മുടക്കി 30 കുടുംബങ്ങള്‍ക്ക്‌ കുടിവെള്ളമെത്തിക്കുക ലക്ഷ്യമിട്ട്‌ തുടങ്ങിയ കുടിവെള്ള പദ്ധതിയാണിത്‌. പദ്ധതി തുടങ്ങിയ ശേഷം ഒരറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല.
മാസങ്ങള്‍ക്ക്‌ മുമ്പു സംഭരണിയുടെ തറ പൊട്ടുവാന്‍ തുടങ്ങിയിട്ടും ഇത്‌ ഗൗനിക്കാതെ പോയതാണ്‌ തകരാനിടയാക്കിയത്‌. കൂരിയാട്‌ - മുതലമാട്‌ പാതയോട്‌ ചേര്‍ന്നു്‌ പാണ്ടികശാലയിലാണ്‌ പദ്ധതിക്ക്‌ വെള്ളമെടുക്കുന്ന കിണര്‍ സ്‌ഥിതി ചെയ്യുന്നത്‌. ഇവിടെയുള്ള പമ്പൗസ്‌ ബാക്കിക്കയം റഗുലേറ്റര്‍പ്രവൃത്തിക്ക്‌ നിര്‍മാണ സാമഗ്രികളുമായെത്തിയ ലോറിയിടിച്ച്‌ പാതി തകര്‍ന്ന നിലയിലാണ്‌. അന്ന്‌ ഇത്‌ ശരിയാക്കിത്തരാമെന്ന്‌ ബന്ധപ്പെട്ടവര്‍ ഉപ്പു തന്നതല്ലാതെ ബാക്കിക്കയം റഗുലേറ്റര്‍ പ്രവൃത്തിക്കഴിഞ്ഞിട്ടും ഉറപ്പു പാലിക്കപ്പെട്ടില്ല. ഈ പമ്പൗസും ഏതുസമയത്തും തകരുമെന്ന നിലയിലാണ്‌.
നാട്ടുകാരുടെ ജലക്ഷാമമകറ്റാന്‍ തകര്‍ന്ന ജലസംഭരണി അടിയന്തിരമായി പുതുക്കി സ്‌ഥാപിക്കുന്നതിനായി പ്രദേശത്തെ യുവാക്കള്‍ മുന്നിട്ടിറങ്ങി സണ്‍ റൈസ്‌ ക്ലബ്ബിന്റെ സഹായത്തോടെ ജലസംഭരണി സ്‌ഥാപിക്കാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്‌.പഞ്ചായത്തിന്റെ ഭാഗത്ത്‌ നിന്നും പദ്ധതി പുനര്‍നിര്‍മാണത്തിന്‌ ആവശ്യമായ സഹായം ഉടന്‍ ലഭ്യമാക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Advertisement
Thursday 18 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW