Tuesday, August 20, 2019 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.54 AM

കെ.ഡി.എഫ്‌. പ്രതിനിധി സമ്മേളനം നടന്നു

uploads/news/2019/07/322728/3.jpg

കൊല്ലം: ദളിത്‌ ക്രൈസ്‌തവരെ ഒ.ഇ.സി. വിഭാഗത്തില്‍ നിന്നു മാറ്റി സാമ്പത്തിക സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുളള ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്‌ കുര്യന്റെ നീക്കത്തെ ശക്‌തമായി ചെറുത്തു തോല്‍പിക്കുമെന്ന്‌ കേരള ദളിത്‌ ഫെഡറേഷന്‍ (കെ.ഡി.എഫ്‌) സംസ്‌ഥാന പ്രസിഡന്റ്‌ പി. രാമഭദ്രന്‍ പറഞ്ഞു.
കെ.ഡി.എഫ്‌. സംസ്‌ഥാന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകായിരുന്നു അദ്ദേഹം. പട്ടികവിഭാഗത്തെപ്പോലെ കഴിയുന്ന ദളിത്‌ ക്രൈസ്‌തവരെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന്‌ എന്നന്നേക്കുമായി പുറത്താക്കാനുള്ള സംഘപരിവാറിന്റെ ഗൂഢതന്ത്രമാണ്‌ ഇതിന്‌ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്‌ഥാന സെക്രട്ടറി രാജന്‍ വെമ്പിളി അധ്യക്ഷത വഹിച്ചു. അഡ്വ. ആര്‍. ദിനകരന്‍, അഡ്വ. എസ്‌. പ്രഹ്ലാദന്‍, എസ്‌. പി. മഞ്‌ജു, എ.കെ. വേലായുധന്‍, റെജി പേരൂര്‍ക്കട, കെ.പി. സുകു, ആര്‍. അശോകന്‍, എ.എസ്‌. രാമചന്ദ്രന്‍, അഡ്വ. പി.കെ. ഗീതാകൃഷ്‌ണന്‍, മധുമോള്‍ പഴയിടം, ശൂരനാട്‌ അജി, പി. ദേവരാജന്‍, പി.എസ്‌. ബൈജു തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.എസ്‌. രാമചന്ദ്രനെ(തൃശൂര്‍) സംസ്‌ഥാന വൈസ്‌ പ്രസിഡന്റായും സുധീഷ്‌ പയ്യനാടിനെ (മലപ്പുറം) കെ.ഡി.വൈ.എഫ്‌. സംസ്‌ഥാന വൈസ്‌ പ്രസിഡന്റായും അഡ്വ. പി.കെ. ഗീതാകൃഷ്‌ണന്‍, സുബ്രഹ്‌മണ്യന്‍ പാണ്ടിക്കാട്‌ എന്നിവരെ പ്രവര്‍ത്തക സമിതിയംഗങ്ങളായും തെരഞ്ഞെടുത്തു.

Ads by Google
Advertisement
Thursday 18 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW