Tuesday, August 20, 2019 Last Updated 13 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.54 AM

സമൂഹമാധ്യമങ്ങള്‍ വഴികാട്ടി; ആശ്രയയില്‍ നിന്നു വയോധിക വീടണഞ്ഞു

uploads/news/2019/07/322727/4.jpg

കൊട്ടാരക്കര: സമൂഹമാധ്യമങ്ങള്‍ വഴികാട്ടിയായപ്പോള്‍ വഴിതെറ്റിയലഞ്ഞ സംസാര ശേഷിയില്ലാത്ത വയോധികക്കു തിരിച്ചുകിട്ടിയതു സ്വന്തം വീടും ബന്ധുജനങ്ങളും.
ഒരാഴ്‌ച മുമ്പാണ്‌ പത്തനാപുരം കരിമ്പാലൂര്‍ വടക്കേക്കര വീട്ടില്‍ (75) ലക്ഷ്‌മിയെ മുഷിഞ്ഞ വേഷവുമായി കലയപുരം ജങ്‌ഷനില്‍ അവശനിലയില്‍ കാണപ്പെട്ടത്‌. തുടര്‍ന്നു നാട്ടുകാര്‍ ആശ്രയ ജനറല്‍ സെക്രട്ടറി കലയപുരം ജോസിനെ വിവരമറിയിക്കുകയും ഏറ്റെടുക്കുകയുമായിരുന്നു.
എന്നാല്‍ സംസാരശേഷിയില്ലാത്തതിനാല്‍ അവരെക്കുറിച്ച്‌ യാതൊരു വിവരങ്ങളും അറിയാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും ലക്ഷ്‌മിയെക്കുറിച്ചുള്ള വാര്‍ത്ത നല്‍കി.
ഇത്‌ ശ്രദ്ധയില്‍പ്പെട്ട പത്തനാപുരം സ്വദേശിനി ഈ വൃദ്ധമാതാവിനെ പലപ്പോഴും കാണാറുള്ള വിവരം ആശ്രയയുമായി പങ്കുവച്ചു. തുടര്‍ന്ന്‌ ആ പ്രദേശത്തു നടത്തിയ അന്വേഷണത്തില്‍ പത്തനാപുരം കരിമ്പാലൂര്‍ സ്വദേശിയും സഹോദരിയുമായ തങ്കമ്മയുടെ കൂടെയായിരുന്നു അവിവാഹിതയായ ലക്ഷ്‌മി വര്‍ഷങ്ങളായി താമസിച്ചിരുന്നതെന്നു കണ്ടെത്തി. പലപ്പോഴും കൈയിലൊരു ഭാണ്ഡക്കെട്ടുമായി ഭിക്ഷ യാചിക്കാനിറങ്ങുന്ന ലക്ഷ്‌മി എന്നും തിരികെ വീട്ടിലെത്തുമായിരുന്നു.
എന്നാല്‍ പതിവുപോലെ അന്നേദിവസം വീട്ടില്‍ നിന്നുമിറങ്ങിയ ലക്ഷ്‌മി രാത്രിയായിട്ടും തിരികെയെത്തിയില്ല. പല ബന്ധു വീടുകളിലും സഹോദരി തങ്കമ്മ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പോലീസില്‍ പരാതി നല്‍കാന്‍ തയാറായിരിക്കുമ്പോഴാണ്‌ ലക്ഷ്‌മി കലയപുരം ആശ്രയ സങ്കേതത്തിലുള്ള വിവരം അറിയാന്‍ കഴിഞ്ഞത്‌. തുടര്‍ന്ന്‌ തങ്കമ്മയും ഭര്‍ത്താവ്‌ നാരായണനും ആശ്രയയിലെത്തി ലക്ഷ്‌മിയെ കൂട്ടികൊണ്ടു പോവുകയായിരുന്നു.

Ads by Google
Advertisement
Thursday 18 Jul 2019 01.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW