Tuesday, August 20, 2019 Last Updated 12 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.53 AM

ഇതരസംസ്‌ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

കൊട്ടാരക്കര: റൂറല്‍ ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറിന്റെ നിര്‍ദേശപ്രകാരം കൊല്ലം റൂറല്‍ ജില്ലയിലെ എല്ലാ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലുള്ള ഇതരസംസ്‌ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. തൊഴിലാളികള്‍ താമസിച്ചുവരുന്ന കെട്ടിടങ്ങളും പരിസരങ്ങളും പരിശോധിക്കുകയും ഇവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്‌തു. കൃത്യമായ തിരിച്ചറിയല്‍ രേഖ, ഫോട്ടോ എന്നിവയും തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍, കോണ്‍ട്രാക്‌ടര്‍മാര്‍ തുടങ്ങിയവരുടെ വിവരങ്ങളും ശേഖരിക്കും. കൃത്യമായ തിരിച്ചറിയല്‍ രേഖകളില്ലാത്ത ഇതരസംസ്‌ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന കോണ്‍ട്രാക്‌ടര്‍മാര്‍, കെട്ടിട ഉടമകള്‍ എന്നിവര്‍ക്കെതിരെ നിയമ നടപടികളുണ്ടാകുമെന്ന്‌ റൂറല്‍ ജില്ലാ പോലീസ്‌ മേധാവി അറിയിച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW