Tuesday, August 20, 2019 Last Updated 8 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.53 AM

ലക്ഷങ്ങളുമായി ശീട്ടുകളി സംഘം പിടിയില്‍

uploads/news/2019/07/322723/2.jpg

മാഹി: പന്തക്കല്‍ നവോദയ സ്‌കൂളിന്നടുത്ത്‌ വീട്‌ കേന്ദ്രീകരിച്ച്‌ ലക്ഷങ്ങളുടെ ശീട്ട്‌ കളി നടത്തി വരികയായിരുന്ന പന്ത്രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായി. ഇവരില്‍ നിന്ന്‌ 6.12 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്‌. മാഹി എസ്‌.പി. വംശീധര റെഡ്‌ഢിയുടെ നിര്‍ദ്ദേശ പ്രകാരം പളളൂര്‍ എസ്‌.ഐ.സെന്തില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ നടത്തിയ നാടകീയ നീക്കങ്ങളിലൂടെ സംഘത്തെ വലയിലാക്കിയത്‌.
വിദൂരങ്ങളില്‍ നിന്ന്‌ പോലും വാഹനങ്ങളിലെത്തുന്ന കളിക്കാര്‍ മൊബൈല്‍ ഫോണിലൂടെ കളിയിടം മാറ്റിക്കൊണ്ടിരിക്കും. പന്തക്കലിലെ പണി പൂര്‍ത്തിയായ വീട്ടില്‍ വച്ച്‌ രാപകലില്ലാതെ ശീട്ടുകളി നടക്കുന്നതിനിടെയാണ്‌ ഇവര്‍ പിടിയാലായത്‌. 6, 12, 650 രൂപയാണ്‌ പിടിച്ചെടുത്തത്‌.
പന്തക്കലിലെ കുറ്റിക്കാട്ടില്‍ റോഷിത്‌ കുമാര്‍ (36) പാറാട്ടെ കോടാളന്‍ വീട്ടിലെ കെ.അബ്‌ദുള്‍ റഹ്‌മാന്‍ (32) ധര്‍മ്മടം ബ്രണ്ണന്‍ കോളജിനടുത്ത എം.കെ.റഫീഖ്‌ (50) ബാലുശ്ശേരിയിലെ എന്‍.വി.ഹമീദ്‌ (52) ചോറോട്ടെ എം.ടി.അഷ്‌റഫ്‌ (44) തലശ്ശേരി കൊടുവള്ളിയിലെ പി.രാജീവന്‍ (52) ചമ്പാട്ടെ പി.വി.സനീഷ്‌ (40) കുറ്യാടി പാറക്കടവിലെ ഒ.കെ.കാസിം(36) കടവത്തൂരിലെ പി.കെ.അന്‍വര്‍ (44) വിളക്കോട്ടൂരിലെ മീത്തല്‍ സുരേഷ്‌ (35) ചമ്പാട്ടെ കെ.കെ ബഷീര്‍ (41) ചമ്പാട്ടെ സാദത്ത്‌ (43) പാറക്കടവിലെ ടി.കെ. റഷീദ്‌ (45) എന്നിവരാണ്‌ അറസ്‌റ്റിലായവര്‍.പള്ളൂര്‍, മാക്കുനി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ ഹൈടെക്‌ ശീട്ടുകളി നടക്കുന്നത്‌.ഇവര്‍ക്ക്‌ തുണയായി ഗുണ്ടാസംഘങ്ങളുമുണ്ട്‌.

Ads by Google
Advertisement
Thursday 18 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW