Tuesday, August 20, 2019 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.53 AM

ബുക്ക്‌ സ്‌റ്റാളില്‍ പീഡനം: ജീവനക്കാരന്‍ അറസ്‌റ്റില്‍

uploads/news/2019/07/322721/3.jpg

തലശ്ശേരി: ബുക്ക്‌ സ്‌റ്റാളില്‍ പുസ്‌തകം വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിയായ 15 കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ബുക്ക്‌സ്റ്റാളിലെ ജീവനക്കാരനെ തലശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. തലശ്ശേരി ലോഗന്‍ സ്‌റോഡില്‍ ജൂമാമസ്‌ജിദ്‌ ന്‌ അടുത്തുള്ള ബിസ്‌മി ബുക്ക്‌സ്റ്റാളില്‍ തിങ്കളാഴ്‌ച വൈകീട്ടാണ്‌ സംഭവം.
ഇതേ ബുക്ക്‌സ്റ്റാളിലെ ജീവനക്കാരനായ ധര്‍മടം പി.വി.ഹൗസ്സില്‍ പി.വി.മുനീര്‍ (48) അറസ്‌റ്റിലായത്‌.തലശ്ശേരി ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്‌ചത്തേക്ക്‌ റിമാണ്ട്‌ ചെയതിട്ടുണ്ട്‌. കടയില്‍ പുസ്‌തകം വാങ്ങാന്‍ വന്ന വിദ്യാര്‍ത്ഥിയോട്‌ ലൈംഗിക ഉദ്ധേശത്തോടെ പെരുമാറുകയും മറ്റും ചെയ്‌തുവെന്നുമാണ്‌ കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതി. പോക്‌സോ വകുപ്പ്‌ പ്രകാരമാണ്‌ പ്രതിക്കെതിരെ പോലീസ്‌ കേസെടുത്തിട്ടുള്ളത്‌.

Ads by Google
Advertisement
Thursday 18 Jul 2019 01.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW