Tuesday, August 20, 2019 Last Updated 8 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.52 AM

വൈദ്യുതാഘാതത്തില്‍ നിന്നും രക്ഷപ്പെടുത്തിയ ഹെല്‍പ്പര്‍ ഏലിയാമ്മയ്‌ക്ക് അനുമോദനം

ഇരിട്ടി: ഷോക്കേറ്റ്‌ പിടഞ്ഞ അങ്കണവാടി ടീച്ചറേയും ബാലികയേയും സാഹസികമായി രക്ഷിച്ച ഹെല്‍പ്പറെ അനുമോദിച്ചു ഹെല്‍പ്പര്‍മാരുടെ ബ്ലോക്ക്‌ യോഗത്തിലാണ്‌ ഹെല്‍പ്പര്‍ ഏലിയാമ്മയെഅനുമോദിച്ചത്‌. ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസി. എന്‍ ടി റോസമ്മ ഉപഹാരം നല്‍കി. വീര്‍പ്പാട്‌ നാല്‍പ്പത്തി രണ്ടാം നമ്പര്‍ അംങ്കണവാടിയിലെ വര്‍ക്കര്‍ എ വി ബീനയ്‌ക്കും അങ്കണവാടിയിലെ കുട്ടി അനാമികക്കും ഷോക്കേറ്റപ്പോള്‍ ഹെല്‍പ്പര്‍ ഏലിയാമ്മ രക്ഷപ്പെടുത്തുകയായിരുന്നു. അങ്കണവാടിയിലെ മുറ്റത്ത്‌ എര്‍ത്ത്‌ കമ്പിയില്‍ തട്ടിയായിരുന്നു ഷോക്കേറ്റത്‌. ഷോക്കേറ്റ്‌ നിലത്ത്‌ വീണു പിടക്കുന്ന ഇരുവരേയും ഏലിയാമ്മ വിറക്‌ പുരയില്‍ നിന്നും പഴയ ജനല്‍പാളി പലക കൊണ്ടുവന്ന്‌ തട്ടി മാറ്റുകയായിരുന്നു .
അബോധാവസ്‌ഥയിലായ വര്‍ക്കര്‍ക്ക്‌ കൃത്രിമ ശ്വാസം ഉള്‍പ്പെടെ നല്‍കി ഏലിയാമ്മ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.. ഏലിയാമ്മയുടെ സന്ദര്‍ഭോചിത ഇടപെടലാണ്‌ ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്‌ സി ഡി പി ഒ ബേബി സുനില അദ്ധ്യക്ഷയായി. സൂപ്പര്‍വൈസറായ ഷീന എം കണ്ടത്തില്‍, പ്രസന്നകുമാരി എം, സി ഷീബ, കൗണ്‍സിലര്‍ ഷീന മാത്യു, സി എലിസബത്ത്‌ സംസാരിച്ചു.

Ads by Google
Advertisement
Thursday 18 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW