Tuesday, August 20, 2019 Last Updated 8 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.52 AM

വിദ്യാര്‍ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സംഭവം: പോലീസ്‌ അന്വേഷണം ഊര്‍ജിതം

ഇരിട്ടി: പായം വട്ടിയറ എരുമത്തടത്തില്‍ കാറിലെത്തിയ രണ്ടംഗ സംഘം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലിസ്‌ അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ പൊലിസ്‌ സമീപപ്രദേശങ്ങളിലെ വീടുകളില്‍ നിന്നും വ്യാപാര സ്‌ഥാപനങ്ങളില്‍ നിന്നും സി.സി.ടി വി ദൃശ്യങ്ങള്‍ സ്വീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി എസ്‌.ഐ.ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള പൊലിസ്‌ സംഘം അക്രമത്തിനിരയായ പെണ്‍കുട്ടിയുടെയും സഹ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത ശേഷമാണ്‌ ശാസ്‌ത്രീയ തെളിവ്‌ ശേഖരണം ആരംഭിച്ചത്‌. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചതിനു പുറമെ സംഭവ ദിവസവും സമീപ ദിവസങ്ങളിലുള്ള പ്രദേശത്തെടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള കോള്‍ലിസ്‌റ്റും ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇരിട്ടി പൊലിസ്‌. കാര്‍ ഇരിട്ടി ഭാഗത്ത്‌ നിന്നോ പേരാവൂര്‍ ഭാഗത്ത്‌ നിന്നാണോ വന്നതെന്നറിയാന്‍ ഈ ഭാഗങ്ങളിലെ സിസിടിവി ക്യാമറ ദ്യശ്യങ്ങളാണ്‌ പൊലിസ്‌ ശേഖരിക്കുന്നത്‌.
ഇരിട്ടിയിലെ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയെയാണ്‌ വാഗണര്‍ കാറിലെത്തിയ രണ്ടംഗ സംഘം കഴിഞ്ഞ ദിവസം കാറില്‍ തട്ടിക്കൊണ്ട്‌ പോകാന്‍ ശ്രമിച്ചത്‌. അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായും പഴുതടച്ച ശസ്‌ത്രീയ അന്വോഷണമാണ്‌ നടത്തുന്നതെന്നും ഇരിട്ടി എസ്‌ ഐ ദിനേശന്‍ കൊ തേരി പറഞ്ഞു.

Ads by Google
Advertisement
Thursday 18 Jul 2019 01.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW