Tuesday, August 20, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.07 AM

നേതൃത്വം അഴിമതിക്കാരെന്ന്‌; വ്യാപാരികള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രുപീകരിച്ചു

കല്‍പ്പറ്റ: അമ്പലവയലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ ഭിന്നത. ഒരു വിഭാഗം അംഗങ്ങള്‍ കോഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു..അഴിമതിക്കാരായ നിലവിലെ ഭാരവാഹികള്‍ക്കെതിരെ വിജിലന്‍സ്‌ അന്വേഷണം വേണമെന്ന്‌ കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏപ്രിലില്‍ യൂണിറ്റില്‍ നടന്ന തിരഞ്ഞെടുപ്പ്‌ സംഘടനയുടെ ഭരണഘടനയ്‌ക്കും നിയമാവലിക്കും വിരുദ്ധമായിട്ടായിരുന്നു നടത്തിയത്‌. അംഗങ്ങള്‍ പ്രതിഷേധിച്ചിട്ടും നേതാക്കള്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ല. സമയബന്ധിതമായി അംഗങ്ങള്‍ക്ക്‌ മെമ്പര്‍ഷിപ്പ്‌ പുതുക്കി നല്‍കുകയോ, തിരഞ്ഞെടുപ്പിന്‌ മുമ്പായി പ്രസിദ്ധീകരിക്കേണ്ട ലിസ്‌റ്റ് പരസ്യപ്പെടുത്തുകയുണ്ടായില്ല.
അംഗത്വ ലിസ്‌റ്റ് ആവശ്യപ്പെട്ട അംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഉണ്ടായിയെന്നും വ്യാപാരികള്‍ ആരോപിച്ചു. സംഘടനയുടെ ഫണ്ട്‌ ഉപയോഗിച്ച്‌ നിര്‍മ്മാണം ആരംഭിച്ച കെട്ടിടത്തിന്റെ കണക്കുകളില്‍ കൃത്രിമം നടന്നിട്ടുണ്ട്‌. ഒന്നിനും അനുമതി നേടിയിട്ടില്ല. സംഘടനയുടെ കീഴില്‍ രൂപീകരിച്ച വ്യാപാരി ശ്രീ ചിറ്റ്‌സ് എന്ന കമ്പനിയുടെ കണക്കിലും അഴിമതി നടന്നിട്ടുണ്ട്‌. ഡയറക്‌ടര്‍ ബോര്‍ഡിലോ, ജനറല്‍ ബോഡിയിലോ കണക്കുകള്‍ അവതരിപ്പിക്കാറില്ല. കണക്കുകള്‍ ഡയറക്‌ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ അവ രഹസ്യ സ്വഭാവമുള്ളതാകയാല്‍ യഥാര്‍ത്ഥ കണക്കുകള്‍ നല്‍കാന്‍ കഴിയില്ല എന്ന മറുപടിയാണ്‌ ലഭിക്കുന്നത്‌. ഇതില്‍ ദുരൂഹതയുണ്ട്‌, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അനീഷ്‌ ബി. നായര്‍ പറഞ്ഞു. എന്‍.ഡി. രവീന്ദ്രന്‍, കെ.പി. മുഹമ്മദാലി, പി.എസ്‌. വിജയന്‍, കെ.വി. ബാബുരാജ്‌, പ്രദീപ്‌ എടക്കല്‍, നാസര്‍ മിക്കി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Wednesday 17 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW