Tuesday, August 20, 2019 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.07 AM

വയനാട്ടില്‍ ആദിവാസി ആരോഗ്യപരിചരണം ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മിഷന്‍

കല്‍പ്പറ്റ: സംസ്‌ഥാനത്ത്‌ ഏറ്റവുമധികം ആദിവാസികള്‍ അധിവസിക്കുന്ന വയനാട്‌ ജില്ലയില്‍ ആരോഗ്യപരിചരണം ഉറപ്പുവരുത്തേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന്‌ സംസ്‌ഥാന മനുഷ്യാവകാശ കമ്മിഷന്‍. ബത്തേരി താലൂക്ക്‌ ആശുപത്രിയുടെ ആറ്‌ നില കെട്ടിടത്തില്‍ നിലവിലുള്ള പോരായ്‌മകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും കമ്മിഷന്‍ വയനാട്‌ ജില്ലാകളക്‌ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. ബത്തേരി ആശുപത്രിയുടെ ശോചനീയാവസ്‌ഥക്കെതിരെ പ്രദേശവാസികളായ അബ്‌ദുള്ളക്കുട്ടി നല്‍കിയ പരാതിയിലാണ്‌ നടപടി. പോരായ്‌മകള്‍ പരിഹരിക്കാന്‍ പൊതുമരാമത്ത്‌ വകുപ്പ്‌ തയാറാക്കിയ എസ്‌റ്റിമേറ്റ്‌ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകരിച്ച്‌ എത്രയും വേഗം നടപ്പിലാക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ്‌ ആവശ്യപ്പെട്ടു.
അടിയന്തരമായി ലിഫ്‌റ്റുകളും റാമ്പുകളും സ്‌ഥാപിക്കണം. മെഡിസിന്‍, സര്‍ജറി, ഗൈനിക്‌ വിഭാഗങ്ങളില്‍ ആവശ്യാനുസരണം ഡോക്‌ടര്‍മാരെയും ഫാര്‍മസിസ്‌റ്റുമാരെയും നിയമിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സ്‌റ്റാഫ്‌ പാറ്റേണ്‍ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാരിന്‌ സമര്‍പ്പിച്ചിട്ടുള്ള പ്ര?പ്പോസല്‍ അടിയന്തരമായി നടപ്പിലാക്കണം. കെട്ടിട നിര്‍മ്മാണത്തിന്‌ ആവശ്യമായ തുക എംപി, എംഎല്‍എ ഫണ്ടില്‍ നിന്ന്‌ ലഭ്യമാക്കണം.
ആശുപത്രിയിലെ പുതിയതും പഴയതുമായ കെട്ടിടങ്ങള്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ്‌ സ്‌ഥിതിചെയ്യുന്നതെന്ന്‌ ജില്ലാമെഡിക്കല്‍ ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. ആശുപത്രിക്കായി നിര്‍മ്മിച്ച ആറ്‌ നില കെട്ടിടം ആരോഗ്യവകുപ്പിന്‌ കൈമാറിയിട്ടില്ല. 75 ലേറെ കിടപ്പുരോഗികളും 1000 ത്തിലേറെ ഒപി രോഗികളും ദിവസേനെ വന്നുചേരുന്ന സ്‌ഥലമാണ്‌ ഇത്‌.
ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ജില്ലയിലെ ആശുപത്രിയോട്‌ കാണിക്കുന്ന അവഗണനയെ കമ്മീഷന്‍ വിമര്‍ശിച്ചു. ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ജില്ലയില്‍ ആരോഗ്യപരിചരണത്തിന്‌ ഊന്നല്‍ നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 17 Jul 2019 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW