Tuesday, August 20, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

വിവാദങ്ങള്‍ ഒഴിവാക്കാന്‍ അഴിമതിരഹിതമായ പ്രവര്‍ത്തനമുണ്ടാകണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി.

uploads/news/2019/07/322440/k4.jpg

കൊല്ലം: കശുവണ്ടി മേഖലയിലെ വിവാദങ്ങള്‍ക്കു കാരണം ഭരണ നേതൃത്വത്തിന്റെ അഴിമതിയും സത്യസന്ധമല്ലാത്ത പ്രവര്‍ത്തനവുമാണെന്ന്‌ ഓള്‍ കേരള കാഷ്യൂനട്ട്‌ ഫാക്‌ടറി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ്‌ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കശുവണ്ടി തൊഴിലാളികളുടെ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടനിലക്കാരെ ഒഴിവാക്കി തോട്ടണ്ടി വാങ്ങാന്‍ രൂപീകരിച്ച കാഷ്യൂ ബോര്‍ഡ്‌ ഇടത്തട്ടുകാരുടെ കേന്ദ്രമായി.
കോര്‍പറേഷനില്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ ഉണ്ടെങ്കിലും ചെയര്‍മാന്റെ ഏകാധിപത്യ ഭരണമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയേറ്റ്‌ മാര്‍ച്ച്‌ നടത്താനും വ്യവസായിക മേഖലയില്‍ രണ്ടു പ്രചാരണ ജാഥകള്‍ നടത്താനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കൊല്ലം ടി.എം. വര്‍ഗീസ്‌ ഹാളില്‍ കൂടിയ കണ്‍വന്‍ഷനില്‍ എ.എ. അസീസ്‌ അധ്യക്ഷത വഹിച്ചു. ബാബു ദിവാകരന്‍, ഫിലിപ്‌ കെ. തോമസ്‌, സജി ഡി. ആനന്ദ്‌, ടി.സി. വിജയന്‍, കെ. സിസിലി, പി. പ്രകാശ്‌ ബാബു, ജി. വേണുഗോപാല്‍, എം.എസ്‌. ഷൗക്കത്ത്‌, ഇടവനശേരി സുരേന്ദ്രന്‍, ആര്‍. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW