Tuesday, August 20, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്ന്‌ പമ്പും ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും കവര്‍ന്നു മോഷണം പതിവായി; ജനം ഭീതിയില്‍

uploads/news/2019/07/322438/k2.jpg

പുനലൂര്‍: അലിമുക്കിലും പരിസര പ്രദേശങ്ങളിലും മോഷണം പതിവാകുന്നു. ഇന്നലെ അലിമുക്ക്‌ ചീനിവിളയില്‍ പരേതനായ സന്തോഷ്‌കുമാറിന്റെ ആള്‍താമസമില്ലാതെ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം നടന്നു. കിണറ്റില്‍ സ്‌ഥാപിച്ചിരുന്ന പമ്പും വീടിനുള്ളില്‍ നിന്ന്‌ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും കവര്‍ന്നു. അര ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നഷ്‌ടമായിയെന്നു ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സന്തോഷ്‌കുമാറിന്റെ മരണശേഷം കുടുംബം തിരുവനന്തപുരത്താണ്‌ താമസം. വീട്‌ സൂക്ഷിക്കാനായി ഏല്‍പ്പിച്ചിരുന്നയാള്‍ രാവിലെ വന്ന്‌ നോക്കുമ്പോഴാണ്‌ അടുക്കള വാതില്‍ തകര്‍ന്നു കിടക്കുന്നതു കണ്ടത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ പുനലൂര്‍ പോലീസ്‌ എത്തി വീടിനകത്ത്‌ കയറി പരിശോധന നടത്തിയപ്പോഴാണ്‌ സെ്‌റ്റബിലൈസറും ഗ്രൈന്ററും അടക്കമുള്ളവ നഷ്‌ടമായതായി അറിഞ്ഞത്‌. തടി അലമാരകളടക്കമുള്ളവ തകര്‍ത്ത നിലയിലാണ്‌. കഴിഞ്ഞദിവസം രാത്രി പൂവണ്ണുംമൂട്ടില്‍ തുളസീധരന്റെ കടയിലും മോഷണം നടന്നു. പണവും സാധനങ്ങളും കവര്‍ന്നു. 5000 രൂപയുടെ നഷ്‌ടമുണ്ടായി. അലിമുക്ക്‌ ആയിരവല്ലി ക്ഷേത്ര വഞ്ചിയും ജങ്‌ഷനില്‍ സ്‌ഥാപിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി തകര്‍ത്തും പണം അപഹരിച്ചിരുന്നു. ഗുരുമന്ദിരത്തിന്‌ സമീപത്തെ തട്ടുകടയില്‍ നിന്ന്‌ സിഗരറ്റടക്കമുള്ളവ കവര്‍ന്നതും രണ്ടു ദിവസം മുമ്പാണ്‌.അലിമുക്കിലും ജങ്‌ഷന്‌ സമീപത്തുമായി കഴിഞ്ഞ മൂന്നു മാസത്തിനിടെ നിരവധി മോഷണങ്ങള്‍ നടന്നു.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW