Tuesday, August 20, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

പ്രതി കുറ്റക്കാരന്‍ ശിക്ഷ ഇന്ന്‌

uploads/news/2019/07/322437/k1.jpg

കൊല്ലം: അഞ്ചലില്‍ ഏഴ്‌ വയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി തിങ്കള്‍കരിക്കം വടക്കേ ചെറുകര രാജേഷ്‌ ഭവനില്‍ രാജേഷ്‌(25) കുറ്റക്കാരനെന്ന്‌ കൊല്ലം കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ്‌ കോടതി(പോക്‌സോ പ്രത്യേക കോടതി) ജഡ്‌ജി ഇ. ബൈജു കണ്ടെത്തി. ശിക്ഷ ഇന്ന്‌ പ്രഖ്യാപിക്കും. ഇന്ത്യന്‍ ശിക്ഷാനിയമം 302 (കൊലപാതകം), 376(ബലാത്സംഗം), 377 (പ്രകൃതിവിരുദ്ധ പീഡനം), 366 (തട്ടിക്കൊണ്ടുപോകല്‍), 297 (മൃതദേഹത്തോട്‌ അനാദരവ്‌ കാണിക്കല്‍) എന്നീ കുറ്റകൃത്യങ്ങള്‍ക്കും പോക്‌സോ നിയമം മൂന്ന്‌, നാല്‌, അഞ്ച്‌, ആറ്‌ വകുപ്പുകള്‍ പ്രകാരവുമാണു പ്രതി കുറ്റക്കാരനാണെന്ന്‌ കണ്ടെത്തിയത്‌. 2017 സെപ്‌റ്റംബര്‍ ഒന്‍പതിനാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. അമ്മൂമ്മയോടൊപ്പം ട്യൂഷന്‍ ക്ലാസിലേക്ക്‌ പോയ കുട്ടിയെ മാതൃസഹോദരിയുടെ ഭര്‍ത്താവായ രാജേഷ്‌ കാത്തുനിന്നു കൂട്ടിക്കൊണ്ടുപോയി കുളത്തൂപ്പുഴയിലെ വനത്തിനുള്ളില്‍ എത്തിച്ച്‌ പീഡിപ്പിക്കയായിരുന്നു. വീട്ടില്‍ പറയുമെന്നു കുട്ടി പറഞ്ഞതോടെ കുട്ടിയെ കൊലപ്പെടുത്തി സമീപത്തുള്ള എസ്‌റ്റേറ്റില്‍ മൃതദേഹം ഉപേക്ഷിച്ചു. കൊലപ്പെടുത്തിയ ശേഷവും കുട്ടിയെ പീഡിപ്പിച്ചെന്നും പിന്നീട്‌ കണ്ടെത്തിയിരുന്നു. കുട്ടിയെ കാണ്‍മാനില്ലെന്ന വിവരമറിഞ്ഞു നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ്‌ മൃതദേഹം കണ്ടെടുത്തത്‌. കുട്ടിക്കൊപ്പം പ്രതി യാത്ര ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങളും സാക്ഷി മൊഴികളും കേസ്‌ അന്വേഷണത്തില്‍ നിര്‍ണായകമായി. സാഹചര്യതെളിവുകളെ ആസ്‌പദമാക്കി നടത്തിയ അന്വേഷണത്തില്‍ ശാസ്‌ത്രീയ തെളിവുകളാണു പ്രധാനമായത്‌. കുട്ടിയെ സ്വകാര്യ ഭാഗങ്ങളില്‍ നിന്നും വായില്‍ നിന്നും കണ്ടെടുത്ത സ്രവങ്ങള്‍ പ്രതിയുടെ ഡി.എന്‍.എ ആണെന്നും കണ്ടെത്തി. കൂടാതെ കുട്ടിയുടെ നഖങ്ങള്‍ക്കിടയില്‍ നിന്നു പ്രതിയുടെ കോശങ്ങളും വസ്‌ത്രങ്ങളുടെ അംശങ്ങളും കണ്ടെത്തിയിരുന്നു. പുനലൂര്‍ ഡിവൈ.എസ്‌.പിയായിരുന്ന ബി. കൃഷ്‌ണകുമാറിന്റെ നിര്‍ദേശാനുസരണം അഞ്ചല്‍ സി.ഐയായിരുന്ന എ. അഭിലാഷാണ്‌ കേസ്‌ അന്വേഷിച്ചത്‌. പ്രതിക്ക്‌ വധശിക്ഷ ഉറപ്പാക്കണമെന്ന്‌ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‌ വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ മോഹന്‍രാജ്‌ ഹാജരായി. വിധിയറിയാനായി കുട്ടിയുടെ അമ്മ അടക്കമുള്ള ബന്ധുക്കളും നാട്ടുകാരും ഇന്നലെ കൊല്ലത്തെ പോക്‌സോ കോടതിയില്‍ എത്തിയിരുന്നു.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW