Tuesday, August 20, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

ഫുള്‍ജാര്‍ സോഡയും പരിശോധനക്ക്‌ വിധേയമാക്കണം: കലക്‌ടര്‍

കൊല്ലം: ഫുള്‍ജാര്‍ സോഡയടക്കം വഴിയോരത്തു വില്‍ക്കുന്ന എല്ലാ പാനീയങ്ങളും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്‌ഥര്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന്‌ ജില്ലാ കലക്‌ടര്‍ ബി. അബ്‌ദുള്‍ നാസര്‍ നിര്‍ദേശിച്ചു.
ജില്ലാ ഭക്ഷ്യോപദേശക സമിതിയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണമേന്മയില്ലാത്ത വെള്ളവും ബ്ലിച്ചിങ്‌ പൗഡര്‍ കലര്‍ന്ന സോഡയും ഉപയോഗിക്കുന്നതായി കമ്മിറ്റി അംഗം പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കലക്‌ടറുടെ ഇടപെടല്‍. മാര്‍ക്കറ്റുകളില്‍ നിന്നു ലഭിക്കുന്ന മത്സ്യങ്ങളില്‍ ഫോര്‍മാലിനും അമോണിയയും അടക്കമുള്ള രാസവസ്‌തുക്കള്‍ ചേര്‍ത്തിട്ടുണ്ടോയെന്ന്‌ വളരെവേഗം പരിശോധിക്കാവുന്ന സ്‌ട്രിപ്പുകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫിഷറീസ്‌ ടെക്‌നോളജിയാണ്‌ (സി.ഐ.എഫ്‌.ടി) സ്‌ട്രിപ്പ്‌ വികസിപ്പിച്ചത്‌. മീനിന്റെ പുറത്ത്‌ സ്‌ട്രിപ്പ്‌ ഉപയോഗിച്ച്‌ ഉരസിയതിനുശേഷം പ്രത്യേക ലായനി ഒഴിക്കുന്നതോടെ രാസവസ്‌തുക്കളുടെ സാന്നിധ്യമുണ്ടെങ്കില്‍ സ്‌ട്രിപ്പിന്‌ നിറമാറ്റം ഉണ്ടാവും. വെളുത്ത നിറമുള്ള സ്‌ട്രിപ്‌ വിപണിയില്‍ ലഭ്യമാണ്‌.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW