Tuesday, August 20, 2019 Last Updated 12 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

ദേശീയപാത വികസനം: അതിര്‍ത്തി കല്ല്‌ പരിശോധന തുടങ്ങി

കൊല്ലം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട്‌ സ്‌ഥാപിച്ച അതിര്‍ത്തി കല്ല്‌് സ്‌ഥിതി പരിശോധന തുടങ്ങി. 53 കല്ലുകള്‍ പൊട്ടിയ നിലയിലും നീക്കം ചെയ്‌തതായും കണ്ടെത്തി.
പരിശോധന ഇന്നും തുടരും. വിജ്‌ഞാപന പ്രകാരം ആക്ഷേപങ്ങളും പരാതിയും സ്വീകരിക്കുന്നതിന്‌ ക്രമീകരണങ്ങളായി. കൊല്ലം എല്‍.എ. സ്‌പെഷല്‍ ഡെപ്യൂട്ടി കലക്‌ടര്‍, എന്‍.എച്ച്‌.എ.ഐ. കാര്യാലയം, എന്‍.എച്ച്‌ സ്‌പെഷല്‍ തഹസില്‍ദാര്‍മാരുടെ ചാത്തന്നൂര്‍, വടക്കേവിള, കാവനാട്‌, കരുനാഗപ്പള്ളി കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ നോട്ടിഫിക്കേഷന്‍ തീയതി മുതല്‍ 21 ദിവസം വരെ പരാതി നല്‍കാം. അലൈന്‍മെന്റ്‌ കല്ല്‌ പരിശോധനക്ക്‌ ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍. സുമീതന്‍പിള്ള, സ്‌പെഷല്‍ തഹസില്‍ദാര്‍മാരായ എ. തുളസീധരന്‍പിള്ള, എസ്‌. ഹരികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW