Tuesday, August 20, 2019 Last Updated 12 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

ഓണത്തിന്‌ മുന്നോടിയായി റെയ്‌ഡ് ശക്‌തമാക്കും

കൊല്ലം: ഓണത്തിന്‌ മുന്നോടിയായി സിവില്‍ സപ്ലൈസ്‌, ആരോഗ്യ, ഭക്ഷ്യസുരക്ഷാ, ലീഗല്‍ മെട്രോളജി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സംയുക്‌തമായി റെയ്‌ഡുകള്‍ ശക്‌തമാക്കും.
ഹോട്ടലുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, ജ്യൂസ്‌ പാര്‍ലറുകള്‍, ബേക്കറി, ബോര്‍മ യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സാമ്പിളുകള്‍ ശേഖരിച്ച്‌ ലാബ്‌ പരിശോധനക്കു വിധേയമാക്കും. ഗുണനിലവാരമില്ലാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.
വിലനിലവാര ബോര്‍ഡ്‌ പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടിയുണ്ടാവും.
പച്ചക്കറിക്ക്‌ അമിതവില ഈടാക്കുന്ന കാര്യം പരിശോധിക്കും. കുപ്പിവെള്ളത്തിന്‌ അമിതവില ഈടാക്കുന്നവര്‍, ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വില്‍ക്കുന്നവര്‍, നിര്‍മാണ തീയതി വ്യക്‌തമാക്കാത്ത ചപ്പാത്തി, കൃത്രിമ നിറം ചേര്‍ത്ത ഭക്ഷ്യവസ്‌തുക്കള്‍ എന്നിവ വില്‍ക്കുന്നവര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.
യോഗത്തില്‍ ജില്ലാ സിവില്‍ സപ്ലൈസ്‌ ഓഫീസര്‍ അനില്‍രാജ്‌, ഫുഡ്‌ സേഫ്‌റ്റി അസിസ്‌റ്റന്റ്‌ കമ്മിഷണര്‍ കെ.വി. ഷിബു, ലീഗല്‍ മെട്രോളജി അസിസ്‌റ്റന്റ്‌ കണ്‍ട്രോളര്‍ ജയചന്ദ്രന്‍, ഭക്ഷ്യോപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW