Tuesday, August 20, 2019 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 02.03 AM

അതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന സ്‌ത്രീകള്‍ക്കായി വണ്‍ സ്‌റ്റോപ്പ്‌ സെന്റര്‍

കൊല്ലം: അതിക്രമങ്ങള്‍ക്ക്‌ ഇരയാകുന്ന നിരാലംബരായ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും കൊല്ലത്തു സുരക്ഷിത താവളം ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ്‌ സംരംഭം.
ജില്ലാ കലക്‌ടര്‍ ചെയര്‍മാനായ ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റിയാണ്‌ കേന്ദ്രസര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതി നിയന്ത്രിക്കുക. തൊഴിലിടങ്ങളിലും കുടുംബങ്ങളിലും പൊതുസ്‌ഥലങ്ങളിലുമടക്കം അതിക്രമങ്ങള്‍ക്കിരയാകുന്ന സ്‌ത്രീകള്‍ക്ക്‌ ഒരു കുടക്കീഴില്‍ വൈദ്യസഹായവും നിയമസഹായവും താമസവും ഭക്ഷണവും കൗണ്‍സിലിങ്ങും ഉള്‍പ്പടെ സൗകര്യങ്ങളാണ്‌ സെന്ററുകളിലൂടെ നല്‍കുക.
അതിക്രമങ്ങള്‍ക്ക്‌ ഇരയായി ഇവിടെയെത്തുന്നവര്‍ക്ക്‌ വിദഗ്‌ധ കൗണ്‍സിലര്‍മാരുടെയും പോലീസിന്റെയും നിയമോപദേശകരുടെയും ഡോക്‌ടര്‍മാരുടെയും സേവനം ഉറപ്പാക്കും. പരവൂര്‍ നെടുങ്ങോലം രാമറാവു മെമ്മോറിയല്‍ താലൂക്ക്‌ ആശുപത്രിയിലാണ്‌ സെന്ററിന്‌ തുടക്കം.
ഓഗസ്‌റ്റ് ആദ്യവാരം താല്‍കാലിക സെന്റര്‍ പ്രവര്‍ത്തനസജ്‌ജമാകുമെന്ന്‌ ജില്ലാ വിമന്‍ പ്ര?ട്ടക്ഷന്‍ ഓഫീസര്‍ ടെസി ഏബ്രഹാം അറിയിച്ചു.
പരവൂര്‍ നഗരസഭയുടെ പരിധിയിലുള്ള സ്‌ഥലത്താണ്‌ കെട്ടിടം ഉയരുന്നത്‌.

Ads by Google
Advertisement
Wednesday 17 Jul 2019 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW