Tuesday, August 20, 2019 Last Updated 12 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

ഫാഷന്‍ ഡിസൈനിങ്‌ രംഗത്തു മികവുമായി കുടുംബശ്രീ കൂട്ടായ്‌മ

uploads/news/2019/07/322081/2.jpg

കൊല്ലം: ട്രെന്‍ഡിങ്‌ ഫാഷന്‍ വസ്‌ത്രങ്ങളുടെ നിറപകിട്ടിലാണു പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്‌.
കുടുംബശ്രീ കൂട്ടായ്‌മയായ 'ഒരുമ'യാണ്‌ ഫാഷന്‍ ഡിസൈനിങ്ങും അതിന്റെ പരിശീലനവും ഒരുക്കി വരുമാനത്തിന്റെ പുത്തന്‍ വഴി കണ്ടെത്തിയത്‌.
സാഫ്രോണ്‍ എന്ന സംരംഭം ഈ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ കരിക്കോട്‌ പ്രവര്‍ത്തിക്കുന്നു. ഉപഭോക്‌താക്കളുടെ ഇഷ്‌ടാനുസരണം വസ്‌ത്രങ്ങള്‍ ഡിസൈന്‍ ചെയ്‌ത് തയ്‌ച്ചു കൊടുക്കും. തുണി എടുത്ത്‌ ഡിസൈന്‍ ചെയ്‌തുള്ള വില്‍പനയുമുണ്ട്‌.
ഫാഷന്‍ ഡിസൈനിങ്‌ രംഗത്തു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പരിശീലനം നേടാനുള്ള ഇടം കൂടിയാണിത്‌. കുടുംബശ്രീ ജില്ലാ മിഷന്റെ 1.5 ലക്ഷം രൂപ ധനസഹായത്തോടെയാണു സംരംഭം ആരംഭിച്ചത്‌.
ഫാഷന്‍ ഡിസൈനിങ്‌ രംഗത്തു പരിശീലനം നേടിയ എന്‍.പരിമള, സിന്ധു മുരളി, ബീന ജയകുമാര്‍, എ. ഷൈനി, എസ്‌. സീമന്തിനി എന്നിവരാണ്‌ കൂട്ടായ്‌മക്കു പിന്നില്‍.
ബീഡ്‌സ്-ത്രെഡ്‌ വര്‍ക്ക്‌, എംബ്രോയ്‌ഡറി, മെഷീന്‍ എംബ്രോയിഡറി തുടങ്ങിയവയാണ്‌ ചെയ്‌തു കൊടുക്കുന്നത്‌. പ്രതിമാസ വരുമാനം ഒരുമ പ്രവര്‍ത്തകര്‍ തുല്യമായി പങ്കിടും.
സാഫ്രോണ്‍ വിജയമായതിനെ തുടര്‍ന്നു പൂയപ്പള്ളി നാല്‍ക്കവല ജങ്‌ഷനില്‍ രണ്ടു കടമുറികള്‍ കൂടി വാടകക്കെടുത്തു സംരംഭം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണിവര്‍.
ഫാഷന്‍ ഡിസൈനിങ്‌ രംഗത്തെ വന്‍കിട കമ്പനികളോടൊപ്പം മത്സരിക്കാന്‍ കഴിയുന്ന തലത്തിലേക്ക്‌ നിലവാരം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്‌ ഈ പെണ്‍ കൂട്ടായ്‌മ. കുടുംബശ്രീ പ്രവര്‍ത്തകരുടെ ഇത്തരം വ്യത്യസ്‌ത ആശയങ്ങള്‍ക്ക്‌ കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്ന്‌ സി.ഡി.എസ്‌. ചെയര്‍പേഴ്‌സണ്‍ സുധര്‍മ സത്യന്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW