Tuesday, August 20, 2019 Last Updated 0 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

ജനവിരുദ്ധ സര്‍ക്കാരിനെതിരെ യു.ഡി.എഫ്‌. ധര്‍ണ നടത്തി

കൊല്ലം: വൈദ്യുതി ചാര്‍ജ്‌ വര്‍ധന പിന്‍വലിക്കണമെന്നും പഞ്ചായത്തുകളുടെ ഫണ്ട്‌ വിഹിതം വെട്ടികുറച്ചതു പുനസ്‌ഥാപിക്കണമെന്നും ലോക്കപ്പ്‌ മര്‍ദനങ്ങള്‍ക്ക്‌ അറുതിവരുത്തണമെന്നും കലാലയങ്ങളെ കലാപ ഭൂമിയാക്കുന്ന എസ്‌.എഫ്‌.ഐക്കെതിരെ സര്‍ക്കാര്‍ ശക്‌തമായ നടപടി സ്വീകരിക്കണമെന്നുംആവശ്യപ്പെട്ട്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യു.ഡി. എഫിന്റെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കൊല്ലത്ത്‌ ഡി.സി.സി. പ്രസിഡന്റ്‌ ബിന്ദുകൃഷ്‌ണ, ചവറയില്‍ കെ.സി. രാജനും ശൂരനാട്ട്‌ ശൂരനാട്‌ രാജശേഖരനും കുന്നത്തൂരില്‍ സി.ആര്‍. മഹേഷും ആശ്രാമത്ത്‌ ഫിലിപ്പ്‌ കെ. തോമസും ശൂരനാട്‌ നോര്‍ത്തില്‍ ആര്‍. ചന്ദ്രശേഖരനും ഇരവിപുരത്ത്‌ എ.എ.അസീസും പുനലൂരില്‍ ജി. പ്രതാപവര്‍മതമ്പാനും കുളത്തുപ്പുഴയില്‍ പുനലൂര്‍ മധുവും കിളികൊല്ലൂരില്‍ എ. ഷാനവാസ്‌ഖാനും പേരയത്ത്‌ ഇ. മേരിദാസനും ശക്‌തികുളങ്ങരയില്‍ കെ.സുരേഷ്‌ബാബുവും തൃക്കോവില്‍വട്ടത്തു ആര്‍. ശ്രീധരന്‍പിള്ളയും കുലശേഖരപുരത്തു തൊടിയൂര്‍ രാമചന്ദ്രനും പരവൂരില്‍ നെടുങ്ങോലം രഘുവും നീണ്ടകരയില്‍ പി. ജര്‍മിയാസും തൃക്കരുവയില്‍ സൂരജ്‌ രവിയും പനയത്തു കോയിവിള രാമചന്ദ്രനും ആദിച്ചനല്ലൂരില്‍ സുന്ദരേശന്‍പിള്ളയും ചിതറയില്‍ ചിതറ മുരളിയും നെടുവത്തൂരില്‍ മധുലാലും വെളിയത്തു രാജേന്ദ്രന്‍നായരും തലവൂരില്‍ ബാബു മാത്യുവും മുണ്ടയ്‌ക്കലില്‍ മോഹന്‍ ശങ്കറും പ്രതിഷേധ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW