Tuesday, August 20, 2019 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

കേരളാ കോണ്‍ഗ്രസ്‌ എമ്മിലെ പിളര്‍പ്പു സ്‌ഥാനമാനങ്ങള്‍ക്കു വേണ്ടി: ഫ്രാന്‍സിസ്‌ ജോര്‍ജ്‌

കൊല്ലം: കേരളാ കോണ്‍ഗ്രസ്‌ എമ്മില്‍ സമീപകാലത്തുണ്ടായ പിളര്‍പ്പു സ്‌ഥാനമാനങ്ങള്‍ക്കു വേണ്ടി മാത്രമുള്ളതാണെന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ ജോര്‍ജ്‌ അഭിപ്രായപ്പെട്ടു.
ഈ പിളര്‍പ്പില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസിനെ ചിലര്‍ പ്രത്യേകിച്ച്‌ പി.ജെ. ജോസഫ്‌ വിഭാഗം ബോധപൂര്‍വം ബന്ധപ്പെടുത്താന്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്‌ഥാനരഹിതമാണ്‌. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി നടത്തുന്ന പോരാട്ടത്തിനു കരുത്തു പകരാന്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ പ്രതിജ്‌ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അംഗത്വ വിതരണ പരിപാടി കൊല്ലത്തു ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാലയ അക്രമങ്ങളെയോ പോലീസ്‌ തേര്‍വാഴ്‌ചയോ പാര്‍ട്ടി അംഗീകരിക്കില്ല.
കാര്‍ഷിക കടങ്ങള്‍ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം കാലയളവില്‍ വരുന്ന പലിശ കര്‍ഷകര്‍ക്കു വേണ്ടി സംസ്‌ഥാന സര്‍ക്കാര്‍ അടയ്‌ക്കണമെന്നും മത്സ്യതൊഴിലാളികള്‍ക്ക്‌ കൂടി മോറട്ടോറിയവും പലിശ ഇളവും നല്‍കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്‌ അഡ്വ: എച്ച്‌. രാജു അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ട്രാക്കോ കേബിള്‍ കമ്പനി ചെയര്‍മാനുമായ എം.പി. പോളി, എ. ഫിലിപ്പോസ്‌, എം.കെ. വര്‍ഗീസ്‌, ഡാനിയേല്‍ മാത്യു, എഫ്‌.ജെ. അല്‍ഫോണ്‍സ്‌, ജുമിനിഷാ, കുളത്തൂപ്പുഴ ജോണി, സി.ആര്‍. ഉദയന്‍, കുറ്റിയില്‍ ശ്യാം, കല്ലട സോളമന്‍, അഡ്വ: ജയചന്ദ്രന്‍, ജോണ്‍സണ്‍ ജോളിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW