Tuesday, August 20, 2019 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.17 AM

മില്‍മ ചെയര്‍മാന്‌ സ്വീകരണം നല്‍കി

കൊല്ലം: എന്‍.സി.ഡി.എഫ്‌.ഐ. ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായി തെരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം മില്‍മ ചെയര്‍മാന്‍ കല്ലട രമേശിന്‌ കൊല്ലം ജില്ലയിലെ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും സംയുക്‌ത യോഗം സ്വീകരണം നല്‍കി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ സ്വീകരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു.
ത്രിതല പഞ്ചായത്തുകള്‍ വഴി ക്ഷീരകര്‍ഷകര്‍ക്കു ഭിക്കുന്ന പാല്‍ വില ഇന്‍സെന്റീവ്‌ ഇപ്പോള്‍ മൂന്നു മാസത്തേക്കു മാത്രമാണെന്നു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്‌ വര്‍ഷം മുഴുവന്‍ നല്‍കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. മില്‍മ ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍ വി. വേണുഗോപാലക്കുറുപ്പ്‌ അധ്യക്ഷത വഹിച്ചു.
മേയര്‍ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. ഡയറക്‌ടര്‍ ബോര്‍ഡ്‌ മെമ്പര്‍മാരായ കെ. രാജശേഖരന്‍, എസ്‌. അയ്യപ്പന്‍നായര്‍, എസ്‌. ഗിരീഷ്‌കുമാര്‍, ടി. സുശീല, ഷീജ പ്രദീപ്‌, മാത്യു ചാമത്തില്‍, ലിസി മത്തായി, എസ്‌. സദാശിവന്‍പിള്ള, വി.വി. വിശ്വന്‍, മില്‍മ എം.ഡി. കുര്യാക്കോസ്‌ സക്കറിയ, കൊല്ലം ഡയറി മാനേജര്‍ ജി. ഹരിഹരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 16 Jul 2019 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW