Friday, August 23, 2019 Last Updated 39 Min 17 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.15 AM

രാജകുമാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം ജോസഫ്‌ വിഭാഗത്തിനു കൈമാറാന്‍ യു.ഡി.എഫില്‍ ധാരണ

രാജകുമാരി: ഒരു മാസത്തോളം നീണ്ട രാഷ്‌ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ രാജകുമാരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്‌ഥാനം കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗത്തിന്‌ കൈമാറാന്‍ യു.ഡി.എഫില്‍ ധാരണ.
കോണ്‍ഗ്രസ്‌ അഞ്ച്‌, കേരള കോണ്‍ഗ്രസ്‌ ജോസ്‌ കെ മാണി വിഭാഗം ഒന്ന്‌, കേരള കോണ്‍ഗ്രസ്‌ ജോസഫ്‌ വിഭാഗം ഒന്ന്‌, സി.പി.എം ആറ്‌ എന്നിങ്ങനെയാണ്‌ പഞ്ചായത്തിലെ കക്ഷി നില. മൂന്നുവര്‍ഷം കോണ്‍ഗ്രസും ശേഷിക്കുന്ന രണ്ട്‌ വര്‍ഷം കേരള കോണ്‍ഗ്രസും പ്രസിഡന്റ്‌ സ്‌ഥാനം വഹിക്കാനായിരുന്നു യു.ഡി.എഫ്‌ ധാരണ.
കോണ്‍ഗ്രസ്‌ പ്രതിനിധി രാജിവെച്ച ശേഷം ജോസ്‌ കെ. മാണി വിഭാഗം പ്രതിനിധിയായ എം.പി വര്‍ഗീസ്‌ ആറുമാസവും തുടര്‍ന്ന്‌ ജോസഫ്‌ വിഭാഗക്കാരനായ പി.പി ജോയിയും പ്രസിഡന്റ്‌ സ്‌ഥാനം വഹിക്കാന്‍ ആയിരുന്നു തീരുമാനം.ഇതനുസരിച്ച്‌ കഴിഞ്ഞ പതിനെട്ടിന്‌ എ.പി. വര്‍ഗീസ്‌ പ്രസിഡന്റ്‌ സ്‌ഥാനം ഒഴിയാനായിരുന്നു ധാരണ. എന്നാല്‍ കേരള കോണ്‍ഗ്രസിലെ പ്രതിസന്ധി മൂലം ഇതിനു തയാറായില്ല.
യു.ഡി.എഫും കോണ്‍ഗ്രസും പല തവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനം ഉണ്ടായില്ല. അവസാനം കോണ്‍ഗ്രസ്‌ കര്‍ശന നിലപാട്‌ എടുത്തതോടെ അടുത്തമാസം 16ന്‌ പ്രസിഡന്റ്‌ സ്‌ഥാനം രാജി വയ്‌ക്കാം എന്ന്‌ ജോസ്‌ കെ.മാണി വിഭാഗം അറിയിച്ചു.ഡി.സി.സി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാറിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ്‌ ഇരുവിഭാഗവും ധാരണയില്‍ ആയത്‌.
മുന്‍ധാരണ അനുസരിച്ച്‌ ഒരു മാസം മുന്‍പ്‌ പ്രസിഡന്റ്‌ സ്‌ഥാനം കൈമാറാത്തതിനാല്‍ ജോസഫ്‌ വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്‌തി ഉണ്ട്‌.

Ads by Google
Advertisement
Tuesday 16 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW