Friday, August 23, 2019 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Jul 2019 01.15 AM

ജില്ലാ മാര്‍ച്ചും ധര്‍ണയും: ഒരുക്കം പൂര്‍ത്തിയായി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കേരള എന്‍.ജി.ഒ യൂണിയന്‍ നേതൃത്വത്തില്‍ 18 ന്‌ തൊടുപുഴയില്‍ നടത്തുന്ന ജില്ലാ മാര്‍ച്ചിന്റെയും ധര്‍ണയുടെയും ഒരുക്കം പൂര്‍ത്തിയായി.
ഓഫീസ്‌തല വിശദീകരണ സ്‌ക്വാഡ്‌, ഓഫീസ്‌തല കൂട്ടായ്‌മകള്‍, പാര്‍ട്ട്‌ ടൈം കാഷ്വല്‍ ജീവനക്കാരുടെ യോഗം, വനിതാ കണ്‍വന്‍ഷന്‍, സീറ്റ്‌ ടു സീറ്റ്‌ ക്യാമ്പയിന്‍, നൂറ്‌ ജീവനക്കാര്‍ പങ്കെടുക്കുന്ന മാസ്‌ സ്‌ക്വാഡ്‌, കോര്‍ണര്‍ യോഗങ്ങള്‍, ഭവന സന്ദര്‍ശനം തുടങ്ങി വൈവിധ്യമാര്‍ന്ന പ്രചരണ പ്രവര്‍ത്തനങ്ങളാണ്‌ ജില്ലയിലാകെ സംഘടിപ്പിച്ചത്‌. പരിസ്‌ഥിതി സൗഹൃദമായ പ്രചരണോപാധികളായ ചുവരെഴുത്തുകള്‍, തുണിയില്‍ തീര്‍ത്ത ബോര്‍ഡുകള്‍, ബാനറുകള്‍, കൈയെഴുത്ത്‌ പോസ്‌റ്ററുകള്‍ എന്നിവ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നിരന്നുകഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, പി.എഫ്‌.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ക്ക്‌ കരുത്തു പകരുക, വര്‍ഗീയതയെ ചെറുക്കുക, മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുക, വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങള്‍ തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്‌.

Ads by Google
Advertisement
Tuesday 16 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW