Tuesday, August 20, 2019 Last Updated 13 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.58 AM

കൊലപാതകശ്രമം പ്രതികള്‍ പിടിയില്‍

uploads/news/2019/07/321855/4.jpg

കൊട്ടാരക്കര: വേലംകോണം സ്വദേശിയായ ബാബുവിനെ സാമ്പത്തിക ഇടപാട്‌ മൂലമുള്ള വിരോധത്താല്‍ കല്ലും ബിയര്‍ കുപ്പിയും ഉപയോഗിച്ച്‌ തല്ലി മാരകമായി പരിക്കേല്‍പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കുണ്ടറ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.
പെരിനാട്‌ നടക്കാവ്‌ ചരുവിള പുത്തന്‍ വീട്ടില്‍ പുട്ടെന്നു വിളിക്കുന്ന ഹാഷിം(22), പെരിനാട്‌ വെള്ളിമണ്‍ കൃഷ്‌ണപ്രിയയില്‍ ശ്രീക്കുട്ടന്‍ എന്ന്‌ വിളിക്കുന്ന വിപിന്‍ദാസ്‌(20), കൊറ്റങ്കര ചന്ദനത്തോപ്പു വയലില്‍ വീട്ടില്‍ കൂട്ടായി എന്ന്‌ വിളിക്കുന്ന അനില്‍കുമാര്‍(22) എന്നിവരാണ്‌ പിടിയിലായത്‌.
ജില്ലാ പോലീസ്‌ മേധാവിക്ക്‌ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്‌ കൊട്ടാരക്കര ഡിവൈ.എസ്‌.പിയുടെ നിര്‍ദേശപ്രകാരം കുണ്ടറ എസ്‌.എച്ച്‌.ഒ. ആര്‍.എസ്‌. ബിജു, എസ്‌.ഐമാരായ കെ.ജി. ഗോപകുമാര്‍, വിദ്യാധിരാജ്‌, എ.എസ്‌.ഐ. ഷാജഹാന്‍, സി.പി.ഒ. റിജു എന്നിവരടങ്ങുന്ന പോലീസ്‌ സംഘമാണ്‌ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്‌. പ്രതികളെ 14 ദിവസത്തേക്ക്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

Ads by Google
Advertisement
Monday 15 Jul 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW