Tuesday, August 20, 2019 Last Updated 12 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

സര്‍വകലാശാല വിദ്യാര്‍ഥി വിരുദ്ധ നിലപാട്‌ അവസാനിപ്പിക്കണം: എ.ഐ.എസ്‌.എഫ്‌

അഞ്ചല്‍: കേരള സര്‍വകലാശാല വിദ്യാര്‍ഥി വിരുദ്ധ നിലപാട്‌ അവസാനിപ്പിക്കണമെന്ന്‌ എ.ഐ.എസ്‌.എഫ്‌. അഞ്ചല്‍ മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍വകലാശാല പരീക്ഷകള്‍ കൃത്യ സമയങ്ങളില്‍ നടത്താത്തതു വിദ്യാര്‍ഥികളെ ബുദ്ധിമുട്ടിലാക്കുന്നു. പരീക്ഷാ നടത്തിപ്പിലും മൂല്യനിര്‍ണയത്തിലുമുള്ള പോരായ്‌മകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി സന്ദീപ്‌ അര്‍ക്കന്നൂര്‍ ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം സെക്രട്ടറി എച്ച്‌. അവിനാശ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ്‌ അംഗം എം. സലിം, മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, ജില്ലാ കൗണ്‍സിലംഗം കെ.എന്‍. വാസവന്‍, ചലച്ചിത്ര സംവിധായകന്‍ എ.ആര്‍. ബിനുരാജ്‌, മണ്ഡലം അസി. സെക്രട്ടറി എസ്‌. സന്തോഷ്‌ തുടങ്ങിയിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി നിയാസ്‌ കബീര്‍ (പ്രസിഡന്റ്‌), റിറ്റോ രാജു, ഷബ്‌നം, അമൃത സി. ബാബു (വൈസ്‌ പ്രസിഡന്റുമാര്‍), മുഹമ്മദ്‌ നാസിം(സെക്രട്ടറി), രഞ്‌ജിത്ത്‌ മുരളി, അസ്‌ഹര്‍ അസീസ്‌, ആര്‍. അനന്ദു (ജോ. സെക്രട്ടറിമാര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW