Tuesday, August 20, 2019 Last Updated 13 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

എസ്‌.എന്‍. കോളജിനെ മറ്റൊരു യൂണിവേഴ്‌സിറ്റി കോളജാക്കാന്‍ അനുവദിക്കില്ല: കെ.എസ്‌.യു.

കൊല്ലം: എസ്‌.എന്‍. കോളജിനെ മറ്റൊരു യൂണിവേഴ്‌സിറ്റി കോളജാക്കാന്‍ അനുവദിക്കില്ലെന്ന്‌ കെ.എസ്‌.യു. അഭിമന്യു രക്‌തസാക്ഷി ദിനത്തില്‍ പ്രകടനത്തിലും അനുസ്‌മരണ സമ്മേളനത്തിലും പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ചു കൊണ്ടുപോയതില്‍ പ്രതിഷേധിച്ചു വിദ്യാര്‍ഥികള്‍ നല്‍കിയ പരാതിയില്‍ കുറ്റക്കാരായ എസ്‌.എഫ്‌.ഐ. നേതാക്കള്‍ക്കെതിരെ നടപടിയെടുത്ത കോളജ്‌ പ്രിന്‍സിപ്പലിനെയും പരാതിക്കാരായ വിദ്യാര്‍ഥികളെയും സംഘം ചേര്‍ന്ന്‌ ആക്രമിക്കാന്‍ ശ്രമിച്ച എസ്‌.എഫ്‌.ഐ. നിലപാട്‌ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്‌. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന്‌ സമാനമായി കൊല്ലം എസ്‌.എന്‍. കോളജിനെ ആയുധപ്പുരയും മദ്യശാലയുമാക്കി മാറ്റാനുളള എസ്‌.എഫ്‌.ഐ. ശ്രമത്തെ നേരിടാന്‍ പോലീസ്‌ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്‌തമായ പ്രതിഷേധ പരിപാടികള്‍ക്ക്‌ കെ.എസ്‌.യു. നേതൃത്വം നല്‍കുമെന്ന്‌ കെ.എസ്‌.യു. സംസ്‌ഥാന ജോയിന്റ്‌ സെക്രട്ടറി എം.ജെ. യദുകൃഷ്‌ണന്‍, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കൗശിഖ്‌ എം. ദാസ്‌ തുടങ്ങിയവര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW