Tuesday, August 20, 2019 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

ലോക്‌ അദാലത്ത്‌ സംഘടിപ്പിച്ചു; 1,618 കേസുകള്‍ തീര്‍പ്പാക്കി

കൊല്ലം: നാഷണല്‍ ലീഗല്‍ സര്‍വീസ്‌ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക്‌ അദാലത്ത്‌ സംഘടിപ്പിച്ചു. അദാലത്തില്‍ 36 ബൂത്തുകളിലായി 5698 കേസുകള്‍ പരിഗണിനക്കു വന്നതില്‍ 1618 കേസുകള്‍ തീര്‍പ്പാക്കി. തീര്‍പ്പാക്കിയ കേസുകളില്‍ 32,37,24,495 രൂപ ധാരണയായി.
വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളും ബാങ്കുകളുമായി ബന്ധപ്പെട്ട കേസുകളും ആര്‍.ടി.ഒ, രജിസ്‌ട്രേഷന്‍ വകുപ്പ്‌, വാഹനാപകടം, ബി.എസ്‌.എന്‍.എല്‍, കുടുംബ കോടതി തുടങ്ങി തീര്‍പ്പാകാതെ കിടന്ന കേസുകളാണ്‌ അദാലത്തില്‍ പരിഗണിച്ചത്‌. വിവിധ ബാങ്കുകളുടെ 381 കേസുകള്‍ തീര്‍പ്പാക്കി.
(6,71,98,248 രൂപ), ആര്‍.ടി.ഒ ഇനത്തില്‍ 410 കേസുകളില്‍ 178 എണ്ണവും (1,80,950 രൂപ), ബി.എസ്‌.എന്‍.എല്‍. 275 കേസുകളില്‍ 69 എണ്ണവും (59,820),
വസ്‌തുവിന്റെ രജിസ്‌ട്രേഷന്‍ ഇനത്തിലുള്ള പിഴ തുകയായി 450 കേസുകളില്‍ 134 എണ്ണവും (14,16,393രൂപ ), കോടതിയില്‍ നിലവിലുള്ള ക്രിമിനല്‍ കേസുകളില്‍ 33 കേസുകളും (1,80,000 രൂപ), ചെക്ക്‌ കേസുകളില്‍ 21 എണ്ണവും (16,60,050 രൂപ), ബാങ്ക്‌ റിക്കവറി ഇനത്തില്‍ 60 എണ്ണവും (5,12,89,832 രൂപ), വിവാഹ സംബന്ധമായ തര്‍ക്കത്തില്‍ 12 എണ്ണവും (1,44,000രൂപ), എം.എ.സി.ടി കേസുകളില്‍ 657 എണ്ണത്തിലും തീര്‍പ്പു കല്‍പ്പിച്ചു. 1,94,06,0500 രൂപ കക്ഷികള്‍ക്കു നഷ്‌ടപരിഹാരവും അനുവദിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ്‌ അതോറിറ്റി ചെയര്‍മാനും ജില്ലാ ജഡ്‌ജുമായ എസ്‌.എച്ച്‌. പഞ്ചാപകേശന്റെ നേതൃത്വത്തിലാണ്‌ അദാലത്ത്‌ നടന്നത്‌. ടി.എല്‍.എസ്‌.സി. ചെയര്‍മാന്‍ ഇ. ബൈജു, ഡി.എല്‍.എസ്‌.എ. സെക്രട്ടറി സുബിതാ ചിറയ്‌ക്കല്‍, എന്നിവര്‍ പങ്കെടുത്തു.
കരുനാഗപ്പള്ളി താലൂക്ക്‌ ലിഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ഫാമിലി കോടതി ജഡ്‌ജ് വി.എസ്‌ ബിന്ദുകുമാരി, താലൂക്ക്‌ ലീഗല്‍ സര്‍വീസസ്‌ കമ്മിറ്റി ചെയര്‍മാന്‍ അഡി. ജില്ലാ ജഡ്‌ജി ജി. ഗിരീഷ്‌, ശാസ്‌താംകോട്ട മുന്‍സിഫ്‌ മജിസ്‌ട്രേറ്റുമായ ടി.വി. ബിജു, താലൂക്ക്‌ ലീഗല്‍ സര്‍വീസ്‌ കമ്മിറ്റി ചെയര്‍മാന്‍ എം.എ.സി.ടി. ജഡ്‌ജ് ജയകുമാര്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW