Monday, July 15, 2019 Last Updated 8 Min 20 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.57 AM

കൊട്ടാരക്കര-തെന്മല റൂട്ടില്‍ ഇന്ന്‌ മുതല്‍ ചെയിന്‍ സര്‍വീസ്‌

കൊട്ടാരക്കര: കൊട്ടാരക്കര-തെന്മല റൂട്ടില്‍ ഇന്ന്‌ മുതല്‍ കെ.എസ്‌.ആര്‍.ടി.സി. ഓര്‍ഡിനറി ചെയിന്‍ സര്‍വീസ്‌ ആരംഭിക്കും. കൊട്ടാരക്കര ഡിപ്പോയില്‍ നിന്നു മൂന്നും പുനലൂര്‍ ഡിപ്പോയില്‍ നിന്ന്‌ ആറും, ആര്യങ്കാവ്‌ ഡിപ്പോയില്‍ നിന്നു രണ്ടും സര്‍വീസുകളാണ്‌ തുടങ്ങുന്നത്‌.
രാവിലെ 5.40 മുതല്‍ കൊട്ടാരക്കര നിന്ന്‌ 20 മിനിട്ട്‌ ഇടവിട്ട്‌ പുനലൂര്‍ വഴി തെന്മലയിലേക്കും ആറ്‌ മുതല്‍ 20 മിനിട്ട്‌ ഇടവിട്ട്‌ തെന്മല നിന്നു പുനലൂര്‍ വഴി കൊട്ടാരക്കരയിലേക്കും സര്‍വീസുകള്‍ ഉണ്ടായിരിക്കും. നിലവിലുള്ള സര്‍വീസുകള്‍ക്ക്‌ പുറമെയാണിത്‌. കൂടാതെ കൊട്ടാരക്കര- പാരിപ്പള്ളി റൂട്ടില്‍ കൊട്ടാരക്കര, ചാത്തന്നൂര്‍ ഡിപ്പോകളില്‍ നിന്ന്‌ ഓരോ പുതിയ സര്‍വീസുകള്‍ കൂടി ആരംഭിക്കും.

Ads by Google
Advertisement
Monday 15 Jul 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW