Friday, August 23, 2019 Last Updated 38 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 15 Jul 2019 01.56 AM

വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹാളില്‍ അഗ്നിബാധ; നാലു ലക്ഷം രൂപയുടെ നഷ്‌ടം

uploads/news/2019/07/321846/2.jpg

വണ്ടിപ്പെരിയാര്‍: പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിന്‌ തീപിടിച്ചു നാല്‌ ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം. ഇന്നലെ ഉച്ചയോടെയാണ്‌ അഗ്‌നിബാധ ഉണ്ടായത്‌.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന്‌ ശേഖരിച്ച ഉപയോഗ ശൂന്യമായ പ്ലാസ്‌റ്റിക്ക്‌ ഉത്‌പന്നങ്ങള്‍ കൂട്ടിയിട്ട ഹാളില്‍ തീ പിടിക്കുകയായിരുന്നു.
വൈദ്യുതി ബന്ധത്തിലുണ്ടായഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ അഗ്‌നിബാധയ്‌ക്കു കാരണമെന്ന്‌ പ്രാഥമിക നിഗമനം. എന്നാല്‍ തീ പടര്‍ന്ന മുറിയില്‍ വൈദ്യുത ലൈനുകള്‍ ഇല്ലാത്തതിനാല്‍ മറ്റെന്തെങ്കിലും അട്ടിമറി നടന്നോ എന്നും അനേ്വഷിക്കുന്നുണ്ട്‌. തീ പടര്‍ന്ന ഉടന്‍ തന്നെ പ്രദേശവാസികള്‍ ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സര്‍വീസില്‍ വിവരമറിയിക്കുകയായിരുന്നു.
പീരുമേട്ടില്‍നിന്ന്‌ രണ്ടും, കട്ടപ്പനയില്‍നിന്ന്‌ രണ്ടും യൂണിറ്റ്‌ വാഹനങ്ങള്‍ എത്തിയാണ്‌ തീ അണച്ചത്‌. പ്ലാസ്‌റ്റിക്‌ ഉത്‌പന്നങ്ങള്‍ക്ക്‌ തീപിടിച്ചതിനാല്‍ വലിയ പുക ഉയര്‍ന്നിരുന്നു. ഏറെ ശ്രമകരമായിട്ടാണ്‌ തീ അണച്ചത്‌. തീ പടരുന്ന സമയം ഹാളില്‍ വണ്ടിപ്പെരിയാര്‍ സ്വദേശികളുടെ വിവാഹ ചടങ്ങ്‌ നടക്കുകയായിരുന്നു.
ആദ്യ ഘട്ടം ഭക്ഷണ സല്‍ക്കാര ശേഷമാണ്‌ തീ പടര്‍ന്നത്‌ ശ്രദ്ധയില്‍ പെട്ടത്‌. ഏതാനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ കോടികള്‍ ചിലവഴിച്ച്‌ നിര്‍മിച്ച കമ്യൂണിറ്റി ഹാളില്‍ അഗ്‌നിബാധ പടര്‍ന്നതില്‍ അട്ടിമറി നടന്നോ എന്ന്‌ വിശദമായ അനേ്വഷണം വേണമെന്നാണ്‌ പഞ്ചായത്തിന്റെ നിലപാട്‌.

Ads by Google
Advertisement
Monday 15 Jul 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW